മുഖക്കുരു, കറുത്ത പാടുകൾ, ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ തുടങ്ങിയവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ചർമ്മ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാൽ അകാലത്തിൽ ഉണ്ടാകുന്ന ചുളിവുകളെയും അതുപോലെ തന്നെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റാനും സഹായിക്കും.
സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാൽ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ വരുന്ന ചുളിവുകൾ നീക്കം ചെയ്യാനും കറുത്ത പാടുകളെ അകറ്റാനും റോസ് വാട്ടർ സഹായിക്കും. ഏതുതരം ത്വക്കിനും റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ത്വക്കിൻറെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നതിനോടൊപ്പം ഇവ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും. ചൂടുകാലത്ത് തൊലികളിൽ കാണപ്പെടുന്ന ചുവപ്പ് നിറമകറ്റാനും റോസ് വാട്ടർ ഉപയോഗിക്കാം. ചർമ്മ സംരക്ഷണത്തിനായി റോസ് വാട്ടറിൻറെ ഉപയോഗങ്ങൾ നോക്കാം…
1) മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകൾ അകറ്റാനും റോസ് വാട്ടറിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കും.
2) ആന്റി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും ചുളിവുകൾ തടയാനും മുഖത്തെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും റോസ് വാട്ടർ സഹായിക്കും.
3) രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ഒരു ശീലമാക്കൂ. നിറം വർധിപ്പിക്കാൻ ഇത് സഹായിക്കും.
4) ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിയർപ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടർ ഉപയോഗിക്കാം. രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടർ പുരട്ടുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചർമ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.
5) കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടർ സഹായകമാണ്. ഇതിനായി, റോസ് വാട്ടർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടർന്ന് ഈ പഞ്ഞി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും.
6) സൂര്യപ്രകാശം മൂലം ത്വക്കിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക്, കരുവാളിപ്പിന് റോസ് വാട്ടർ ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്.
7) മേക്കപ്പ് റിമൂവറുകൾക്ക് ബദലായി ഉപയോഗിക്കാൻ കഴിയുന്ന സ്വാഭാവിക ചേരുവയാണ് റോസ് വാട്ടർ. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ ഇവ സഹായിക്കും.