കോട്ടയം: നിയമസഭയിൽ നിന്നുമേറ്റ പ്രഹരത്തിനെതിരെ പിടിച്ചുനിൽക്കുന്നതിനുള്ള എം.എൽ.എയുടെ തന്ത്രമാണ് ഉപവാസ സമരമെന്ന് സി.പി.എം ജില്ല സെക്രട്ടറി എ.വി.റസൽ. ആകാശപാത പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി സി.പി.എം കോട്ടയം ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകാശപാത പദ്ധതി അപ്രായോഗികമെന്ന് മന്ത്രി നിയമസഭയിലാണ് പറഞ്ഞത്. സ്വയം കുഴിച്ച കുഴിയിൽ ചാടിയത് നിങ്ങളാണ്. എം.എൽ.എയോട് ചോദിച്ച ചോദ്യങ്ങൾക്ക് പൂർണ്ണമായും ഉത്തരം നൽകാനായിട്ടില്ല. ആകാശപാതക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുപ്പുമായ ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും എം.എൽ.എക്ക് വ്യക്തമായ മറുപടിയില്ല. സി.പി.എം പദ്ധതിയെ എതിർത്തിട്ടില്ല. പദ്ധതി അപ്രായോഗികമാണെന്ന് എല്ലാവർക്കും അറിയാം. തീരുമാനമെടുക്കേണ്ടത് എം.എൽ.എയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പട്ടണത്തിൽ വരുന്ന ആൾക്കാർ പരിഹാസത്തോടെയാണ് ആകാശപാതയെ കാണുന്നത്.- എ.വി.റസൽ പറഞ്ഞു. കോട്ടയത്തെ വികസനം മുടക്കാൻ ഒരു വോട്ട് എന്നതായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ 2011ലെ ആവശ്യം. അതിന് ശേഷം 2016ൽ അദ്ദേഹം വികസന നായകനായതായി സി.പി.എം സംസ്ഥാനകമ്മറ്റിയംഗം അഡ്വ. കെ.അനിൽകുമാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി.പി.എം ജില്ല കമ്മറ്റിയംഗം എം.കെ.പ്രഭാകരൻ അധ്യക്ഷനായി.ജില്ല കമ്മറ്റിയംഗങ്ങളായ കെ.ആർ.അജയ്, കെ.വി.ബിന്ദു, സി.എൻ.സത്യനേശൻ, പി.ജെ.വർഗീസ്, അഡ്വ. ഷീജ അനിൽ, ഏരിയ സെക്രട്ടറി ബി.ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.