കോട്ടയം : സംവരണം സാമൂഹിക നീതിക്ക്, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനല്ല- സാമ്പത്തിക സംവരണം നിര്‍ത്തലാക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംവരണ സമര പ്രഖ്യാപന സമ്മേളനം നാളെ (ജനുവരി 26 ) എറണാകുളത്ത് നടക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജ്മൽ ഇസ്മാഈൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് മറൈന്‍ഡ്രൈവില്‍ നടക്കുന്ന സമ്മേളനം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിക്കും. എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ,
റായ്പൂരില്‍ നിന്നുള്ള പൗരാവകാശ പ്രവര്ത്തകന് സന്തോഷ് കുമാര്‍ ഗുപ്ത തുടങ്ങി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കള്‍ സംസാരിക്കും.
സാമൂഹിക നീതി ഉറപ്പാക്കുന്നതിനാണ് ഭരണഘടനാ ശില്‍പ്പികള്‍ സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. സംവരണം ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയല്ല. മറിച്ച് അധികാരത്തില്‍ നിന്നു പുറന്തള്ളപ്പെട്ടുപോയ സാമൂഹിക വിഭാഗങ്ങളുടെ പങ്കാളിത്തമാണ് ലക്ഷ്യംവെച്ചത്. സാമ്പത്തിക സംവരണത്തിന്റെ പേരില്‍ നടപ്പാക്കുന്ന മുന്നാക്ക സംവരണം സാമൂഹിക നീതി അട്ടിമറിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. രാജ്യത്തിന്റെ വിഭവാധികാരങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യപ്പെടുന്നതിലൂടെ മാത്രമേ സാമൂഹിക നീതി ഉറപ്പാക്കാനാകൂ എന്ന ആശയമാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നതെന്നും അജ്മൽ ഇസ്മാഈൽ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ എറണാകുളം ജില്ല സെക്രട്ടറി കെ എ മുഹമ്മദ് ഷമീർ സംബന്ധിച്ചു.