കർഷക കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ സമ്മേളനം നടത്തി 

പത്തനംതിട്ട : ബാഫർ സോൺ പ്രശ്നം, റബ്ബർ പാലിന്റെ വിലയിടിവ് വന്യമൃഗങ്ങളുടെ ശല്യം നെൽ കർഷകരുടെ

 നെല്ലിന്റ പണം നൽകാതിരിക്കൽ,അരി വില വർദ്ധനവിന്റെ അനുപാധികമായി നെല്ലിന്റ വിലവർധിപ്പിക്കുക, തുടങ്ങിയ പ്രശ്നങ്ങളിൽ കർഷകരുടെ പ്രതിഷേധം അറിക്കുവാൻ കോട്ടയത്ത്‌ യൂ ഡി ഫ് ന്റെ നേതൃത്വത്തിൽ നടത്തുന്ന സമ്മേളനത്തിൽ പരമാവധി കർഷകരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് എം കെ പുരുഷോത്തമൻ  അദ്ധ്യാഷത വഹിച്ചു. യോഗം കർഷക കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് കോശി ഉത്ഘാടനം ചെയ്തു. യുഡിഫ് കൺവിനർ എ ഷംസുദിൻ മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് അബ്‌ദുൾ കാലം ആസാദ്,കെ വി രാജൻ, ജോജി കഞ്ഞിക്കുഴി, ജോസ് ഇല്ലിരിക്കൽ, അജി അലക്സ്, സതീഷ് പഴകുളം, ശശിധരൻ നായർ കോതകത്തു, എം ആർ ഗോപകുമാർ, രാജാശേഖരൻ പിള്ള, നജീർ പന്തളം, മണ്ണിൽ രാഘവൻ, കെ എൻ രാജൻ, സൂജ പന്തളം, സജു മാത്യു, കുര്യൻ സഖറിയ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles