തിരുവല്ല : കേരളാ സാംബവർ സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാവാരി കുളം കണ്ടൻകുമാരൻറെ 159 – മത് ജന്മദിന സമ്മേളനത്തിൽ അദ്ദേഹത്തിന് പെതുസ്മാരകം നിർമ്മിക്കുക, ജന്മദിനം പെതു അവധിയായി പ്രഖ്യാപിക്കുക, ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക എന്നി ആവിശ്യങ്ങൾക്ക് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നു ജന്മദിന സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ വൈ: പ്രസി: സി എ രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ജന്മദിന സമ്മേളനം ആൻ്റോ ആൻ്റണി ഉദ്ഘാടനം ചെയ്യ്തു. മുനിസിപ്പൽ ചെയർമാൻ അഡ്വ: റ്റി സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി ജന്മദിന സന്ദേശം കെ എസ് എസ് സംസ്ഥാന രജിസ്ട്രാർ എം കെ ശിവൻകുട്ടിയും ജില്ലാ സെക്രട്ടറിപി എൻ പുരുഷോത്തമൻ സ്വാഗതവും ബിനു കുമാർ എം എസ് ,സി എൻ കേശവൻ, ഷൈജി മെഴുവേലി, പി കെ നടരാജൻ, സനൽകുമാർ റാന്നി, പ്രീതി രാജേഷ്, ശ്രീലേഖ സുഭാഷ്, സുമാ സുരേഷ്, അമ്പിളി സന്തോഷ്, എന്നിവർ ആശംസയും സന്തോഷ് പട്ടേരി കൃതഞ്ജതയും പറഞ്ഞു.