കുറവിലങ്ങാട്: നാട്ടിൽ പുറങ്ങളിലെ വീടുകളിൽ കണ്ണിമാങ്ങാ അച്ചാർ ഇടുന്ന തിരക്കാണ് നാട്ടിൽ പുറങ്ങളിലെ പറമ്പുകളിൽ കഴിഞ്ഞ മാസം പൂവിട്ട നാടൻ മാവുകളിൽ കണ്ണിമാങ്ങാ പറിക്കാൻ പാകമായി ‘ കണ്ണിമാങ്ങക്ക് പ്രിയമേറുന്നതിനൊപ്പം വിലയും കൂടി. മാങ്ങക്കാലം വരവായതോടെ കണ്ണി മാങ്ങക്ക് വൻ തോതിലാണ് ആവശ്യക്കാർ.
വിപണിയിൽ കിലോഗ്രാമിന് 200 രൂപ മുതൽ 250 രൂപ വരെയാണ് കണ്ണി മാങ്ങയുടെ വില. മാങ്ങയുടെ ഗുണനിലവാരവും വലുപ്പവും അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ട്. വൻകിട അച്ചാർ കമ്പനികൾ ഉൾപ്പെടെ ഗ്രാമമേഖലകളിലെത്തി കണ്ണിമാങ്ങ വാങ്ങിക്കുന്നുണ്ട്.അച്ചാർ നിർമാണ സംരംഭകരും മറ്റും കണ്ണിമാങ്ങക്ക് മൊത്ത കച്ചവടക്കാരെയാണ് ആശ്രയിക്കുന്നത്. പ്രതികൂല കാലാവസ്ഥ മാങ്ങ ലഭ്യത കുറച്ചതായി നാട്ടുകാർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിലെ മലയോര മേഖലയിലോ ഉൾനാടൻ പ്രദേശങ്ങളിലെ മാവുകളോ ആണ് കച്ചവടക്കാർ മുൻകൂർ കച്ചവടമുറപ്പിച്ച് മാങ്ങ പറിക്കാൻ ആശ്രയിക്കുന്നത്.