കുട്ടികളാണ് വിപണിയുടെ ഒരു വിപണനതന്ത്രം. കുട്ടികളെ ആകര്‍ഷിയ്ക്കാന്‍ എളുപ്പമാണ്. പല തട്ടിപ്പുകളും വെട്ടിപ്പുകളും കുട്ടികളെ ലക്ഷ്യമിട്ട്, അവരെ പാട്ടിലാക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്നുണ്ട്. പല പരസ്യങ്ങളിലും കുട്ടികളെ ആകര്‍ഷിയ്ക്കാന്‍, അതുവഴി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്ക്കാനുള്ള കച്ചവടതന്ത്രം തന്നെയാണ് ഇത്. കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണ വസ്തുക്കളാണ് ബിസ്‌കറ്റുകള്‍. പല രൂപത്തിലും ഭാവത്തിലും രുചിയിലുമെല്ലാം ഇത്തരം ബിസ്‌കറ്റുകള്‍ വിപണിയിലുണ്ട്.
സ്‌മോക്ക് ബിസ്‌കറ്റ്
അടുത്തിടെ വാര്‍ത്തകളില്‍ വന്നിരുന്ന ഒന്നാണ് കര്‍ണാടകയില്‍ സ്‌മോക്ക് ബിസ്‌കറ്റ് കഴിച്ച് ഒരു കുട്ടി അപകടാവസ്ഥയിലായെന്നത്. വഴിവക്കില്‍ നിന്നും വാങ്ങിക്കഴിച്ച ഇത്തരം ബിസ്‌കറ്റാണ് ഈ അപകടത്തിലേക്ക് വഴി വച്ചത്. സ്‌മോക്ക് ബിസ്‌കറ്റ് ചിലയിടങ്ങളില്‍ ലഭിയ്ക്കുന്നുണ്ട്. കുട്ടികളെ ആകര്‍ഷിയ്ക്കുന്ന രൂപത്തിലാണ് ലഭിയ്ക്കുന്നതെന്നത് കൊണ്ടുതന്നെ ഇതിന് വേണ്ടി കുട്ടികള്‍ വാശി പിടിയ്ക്കുന്നതും സാധാരണയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലിക്വിഡ് നൈട്രജന്‍
ലിക്വിഡ് നൈട്രജന്‍ എന്ന വാതകമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇത് തണുപ്പിച്ച് ഉപയോഗിയ്ക്കുന്നു. പുകയോടെ ഇത് ബിസ്‌കറ്റിലാക്കി നല്‍കുകയാണ് ചെയ്യുന്നത്. ഇത് കര്‍ണാടകയിലെ ദാവെന്‍ഗെരയില്‍ ഒരു തെരുവോര കച്ചവടക്കാരന്റെ കയ്യില്‍ നിന്നും വാങ്ങിക്കഴിച്ച കുട്ടിയ്ക്ക് കഴിച്ചയുടന്‍ അസ്വസ്ഥതയുണ്ടാകുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ഇത് സംബന്ധമായ വീഡിയോ സോഷ്യല്‍ ഹാന്റിലുകളില്‍ സജീവമായത്.
ശീതീകരിച്ച്
ഭക്ഷണ വസ്തുക്കള്‍ ശീതീകരിച്ച് സൂക്ഷിയ്ക്കുന്ന ഒന്നാണ് ലിക്വിഡ് നൈട്രജന്‍. അതായത് തീരെ കുറവ് ടെംപറേച്ചറില്‍, സീറോ ഡിഗ്രിയില്‍ താഴെയാണ് ഇതിന്റെ ടെംപറേച്ചര്‍. -196 ഡിഗ്രി വരെ വരുന്ന താപനിലയാണ് ഇതിനുള്ളത്. ഒരു പേപ്പര്‍ കപ്പില്‍ പുക വരുന്ന ഭക്ഷണമാണ് ഈ കുട്ടി കഴിച്ചത്. ഭക്ഷണ വസ്തുവില്‍ നിന്നും പുക വരുമ്പോള്‍ കുട്ടികള്‍ക്ക് കൗതുകം തോന്നും. ഇത് വാങ്ങിക്കഴിയ്ക്കുമ്പോള്‍ ദോഷം വരുന്നു.
ആമാശയത്തേയും
ശരീരത്തിലെ ആന്തരികാവയവങ്ങളേയും വായയേയുമെല്ലാം ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണിത്. ചര്‍മ പ്രശ്‌നങ്ങള്‍, ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അന്നനാളത്തേയും ആമാശയത്തേയും ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തന്നെ പാര്‍ശ്വഫലമായി വരുന്നു. പൊള്ളലുകളും ഇതുപോലുളള മറ്റ് പല അസ്വസ്ഥതകളും ഇതിന്റെ ഭാഗമായി വരുന്നു. ഇത്തരം വിചിത്ര രീതിയിലെ ഭക്ഷണ വസ്തുക്കളോട് കുട്ടികള്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അത് വാങ്ങി നല്‍കരുത്, വാങ്ങി നല്‍കുകയെങ്കില്‍ തന്നെ ഇത് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം നല്‍കുക.