നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ പാമ്പ്; യുവതിയെ കടിച്ചതായി സംശയം

പാലക്കാട്: നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ വച്ച്‌ യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടർ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. ട്രെയിനിൻ്റെ ബർത്തില്‍ കിടക്കുകയായിരുന്നു ഗായത്രി. പാമ്പിനെ കണ്ടതായി യാത്രക്കാർ അറിയിച്ചു. റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisements

Hot Topics

Related Articles