കോട്ടയം : നാം പുതുവത്സര ദിനങ്ങളിൽ കൂടി കടന്നു പോകുകയാണല്ലോ. ക്രിസ്തുമസ് അവധിക്ക് ശേഷം പുതുവത്സരത്തിൽ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോൾ നാം കുറച്ച് ജാഗ്രത പുലർത്താൻ ശ്രദ്ധിക്കണം. ഡിസംബർ – ജനുവരി കാലഘട്ടം ചിലയിനം പാമ്പുകളുടെ പ്രജനന കാലം ആണ്. പാമ്പുകൾ ഇണയെ തേടി അലയുകയും, ഇണയെ കണ്ടെത്തിയാൽ ഇണയോടൊപ്പം സഹവസിക്കുകയും ചെയ്യുന്ന സമയം ആണ്.
അടഞ്ഞു കിടക്കുന്ന സ്കൂൾ മറ്റു സ്ഥാപനങ്ങൾ ഇതിന് പറ്റിയ ഇടങ്ങൾ ആണ്. അതിനാൽ അവധിക്ക് അടഞ്ഞു കിടക്കുന്ന സ്കൂളുകളും മറ്റു സ്ഥാപനങ്ങളും അവധിക്ക് ശേഷം തുറക്കുമ്പോൾ ഇഴ ജന്തുക്കൾ ഉണ്ടാകാൻ സാധ്യത ഉള്ള എല്ലാ ഇടങ്ങളിലും പരിശോധിച്ച് നമ്മുടെ സ്വന്തം സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനായി വനം വകുപ്പിൻ്റെ പരിശീലനം ലഭിച്ച അംഗീകൃത സ്നേക്ക് റെസ്ക്യൂ ടീമിൻ്റെ സേവനവും തേടാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബന്ധപ്പെടേണ്ട നമ്പർ :
അബീഷ്, ഫോറസ്റ്റ് വാച്ചർ, ജില്ലാ കോർഡിനേറ്റർ, കോട്ടയം: 8943249386
മുഹമ്മദ് ഷെബിൻ, സിവിൽ പോലീസ് ഓഫീസർ, കോട്ടയം: 7907515738
നസീബ്, ഈരാറ്റുപേട്ട: 9744753660
ഷാരോൺ, ഫയർ ഫോഴ്സ്, കാഞ്ഞിരപ്പള്ളി: 9562444222
ജോസഫ്, പാലാ: 9447104919
ഷെൽഫി, പാലാ: 6238258235
വീട്ടിലോ പരിസരത്തോ ഇഴജന്തുക്കളെ കാണുന്ന പക്ഷം വനംവകുപ്പ് ഉദ്യോഗസ്ഥരുടെയോ അംഗീകൃത സ്നേക്ക് റെസ്ക്യൂവർമാരുടെയോ സഹായം തേടുക. വനം വകുപ്പ് നൽകുന്ന ലൈസൻസ് ഇല്ലാത്ത ആളുകൾ പാമ്പുകളെ പിടിക്കുന്നതും അവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമാണ്.
സർപ്പ,സ്നേക്പീഡിയ മൊബൈൽ ആപ്ലിക്കേഷനിൽനിന്നും അംഗീകൃത സ്റ്റേക്ക് റെസ്ക്യൂവർമാരുടെ വിവരങ്ങൾ ലഭിക്കുന്നതാണ്.
SARPA Link : https://play.google.com/store/apps/details?id=ltl.kfdsr
Snakepedia Link : https://play.google.com/store/apps/details?id=app.snakes