കീഴൂർ : 16 59 നമ്പർ എസ്എൻഡിപി ശാഖ ഗുരുദേവക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയുടെ മൂന്നാമത് പ്രതിഷ്ഠ വാർഷിക മഹോത്സവം ഏപ്രിൽ 22, 23 ചൊവ്വ,ബുധൻ ദിവസങ്ങളിലായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂത്തോട്ട ലാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം വിനീഷ് ശാന്തികളുടെയും മുഖ്യ കാർമികതത്തിൽ നടക്കും. രാവിലെ ആറിന് നടതുറപ്പ്
6.30ന് ഗണപതിഹോമം, എട്ടിന് പതാക ഉയർത്തൽ, 8.15ന് ഗോപനിലയം ചെല്ലപ്പന്റെ ഗുരുദേവ കൃതികളുടെ പാരായണം, 9. 30ന് ഉച്ചപൂജ, വൈകിട്ട് 5. 30ന് നടതുറപ്പ് ഏഴിനു ദീപാരാധന, പ്രസാദശുദ്ധി, സോപാനസംഗീതം, 7.15ന് കീഴൂർ പ്ലാവിൻ ചോട് ശാസ്താക്ഷേത്ര മൈതാനത്ത് നിന്നും താലപ്പൊലി വരവ്, 7.30ന് അത്താഴപൂജ, തുടർന്ന് ജഗദംബിക നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ ഒമ്പതിന് പ്രസാദക്കഞ്ഞി എന്നീ ചടങ്ങുകളോടെ തുടക്കം കുറിക്കുമെന്ന് പ്രസിഡണ്ട് എംപി ഭാസി മoത്തി പറമ്പിൽ, സെക്രട്ടറി പി കെ മോഹൻദാസ് പുത്തൻപുരയിൽ, കെ ടി മിനി ലാൽ, എം ആർ രജീഷ് മലയിൽ,ഷിജു കരുണാകരൻ , രാജു മടക്കത്തടം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കീഴൂർ എസ്എൻഡിപി ശാഖ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിഷ്ഠ വാർഷിക മഹോത്സവം ഏപ്രിൽ 22 നും 23 നും

Advertisements