മാത്താനത്ത് മഹാസമാധി ദിനാചരണം ആചാരിച്ചു 

തലയോലപ്പറമ്പ്: ശ്രീ നാരയണ ഗുരു 1927-ൽ ക്ഷേത്ര ദർശനം നടത്തിയ തലയോലപറമ്പ് മാത്താനം ദേവി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി. ശാഖ 706 ൻ്റെ നേതൃത്വത്തിൽ ശ്രീ നാരയണ ഗുരുദേവ ൻ്റെ 97 -ാമത് മഹാസമാധി ദിനാചരണം പ്രാത്ഥന, ശാന്തി യാത്ര, പ്രഭാഷണം, അന്നദാനം എന്നിവയോടെ ആചാരിച്ചു. ശാഖ പ്രസിഡൻ്റ് വൈ. സുധാംശു വിൻ്റെ അദ്ധ്യക്ഷതയിൽ  മാത്താനം ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കുരിപ്പള്ളി മഹാസമാധി സമ്മേളനം ഉത്ഘാടനം ചെയ്തു. ഗുരു നാരായണ സേവാനികേതൻ കോർഡി നേറ്റർ ബിന്ദു സതീശൻ ചെമ്പ് ഗുരുദേവ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി ഇൻ ചാർജ്  വി.ആർ. ശ്രീകല, ദേവസ്വം സെക്രട്ടറി ഷിനോജ് കരിമാന്താറ്റ് , കെ.കെ. പ്രസാദ് കൊറ്റാടിയിൽ , സി.കെ. രാജൻ വാള വേലിൽ, എം.എസ്. സുഗുണൻ, വി.എൻ. രമേശൻ, എൻ.സി. നടരാജൻ      എന്നിവർ പ്രസംഗിച്ചു. വൈകിട്ട് 3.30 ന് നടന്ന മഹാസമാധി സമർപ്പണത്തിന് ക്ഷേത്ര മഹിളാ സമാജം പ്രവർത്തകരും എസ്.എൻ.ഡി.പി. വനിതാ സംഘം പ്രവർത്തകരും നേതൃത്വം നൽകി. 

Advertisements

Hot Topics

Related Articles