വൈക്കം: ഷഷ്ഠിപൂർത്തിയുടെ നിറവിൽ എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ്.
അറുപത് വയസ്സ് തികയുന്ന 23ന് അദ്ദേഹത്തിൻ്റെ വസതിയിൽ നടക്കുന്ന ലളിതമായ ഷഷ്ഠിപൂർത്തി ആഘോഷ ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രീതി നടേശനും പങ്കെടുക്കും. വൈക്കം യൂണിയനിലെ 55 ശാഖകളുടേയും ഭരണ സമിതിയംഗങ്ങളേയും ക്ഷണിച്ചിട്ടുണ്ട്. ജന്മനക്ഷത്ര നാളായ നാളെ മാർച്ച് 21 വെള്ളിയാഴ്ച വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകളും അനാഥാലയങ്ങളിൽ സദ്യയും നടത്തും.
2007 മുതൽ വൈക്കം യൂണിയൻ പ്രസിഡൻ്റും വൈക്കം ആശ്രമം സ്ക്കൂൾ മാനേജരുമാണ്. കുട്ടനാട് യൂണിയൻ ചെയർമാൻ, ഉല്ലല ഓംകാരേശ്വരം ദേവസ്വം പ്രസിഡൻ്റ്, എസ്.എൻ.ട്രസ്റ്റ് എക്സി.അംഗം എന്നീ ചുമതലകളും വഹിച്ചുവരുന്നു.
Advertisements