തലയോലപ്പറമ്പ് : കെ ആർ നാരായണൻ സ്മാരക എസ്എൻഡിപി യൂണിയൻ വനിതാ സംഘം വാർഷികവും ഭരണസമിതി തെരഞ്ഞെടുപ്പും കേന്ദ്ര വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.”രാസലഹരിക്കെതിരെ വനിതകൾ മുന്നിട്ടിറങ്ങണമെന്നും.രാസ ലഹരി വരും തലമുറകളുടെ നിലനിൽപിന് പോലും ഭീഷണി യാണെന്നും സംഗീതവിശ്വ നാഥൻ പ്രസ്താവിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജയഅനിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ ഡി പ്രകാശൻ മുഖ്യ പ്രസംഗം നടത്തി.യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു സംഘടനാ സന്ദേശം നൽകി ഭാരവാഹികളെയും പ്രഖ്യാപിച്ചു.വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് വൈസ് പ്രസിഡന്റ് സെക്രട്ടറി, സഞ്ചു മിധേ ഷ്-( ട്രഷറർ) എന്നിവരും കേന്ദ്രസമിതിയിലേക്ക് ധന്യപുരുഷോത്തമൻ, രാജി ദേവരാജൻ, മീരവിജയൻഎന്നിവരെയുംസിമിബിനോയി,ടീനബൈജു, ദീപസുഗുണൻ, മഞ്ജു സുനിൽ, ഗീതവിശ്വൻഎന്നിവരെ കൗൺസിലേയ്ക്കും തെരഞ്ഞെടുത്തു. പി കെ വേണുഗോപാൽ, അഭിലാഷ് രാമൻകുട്ടി,വി കെ.രഘുവരൻ,ഷിബുതുടങ്ങിയവർ പ്രസംഗിച്ചു,വൈസ് പ്രസിഡന്റ് ബീനാപ്രകാശൻ കൃതജ്ഞതപ്രകാശിപ്പിച്ചു.
രാസ ലഹരി മനുഷ്യ രാശിയ്ക്കു ഭീഷണി : സംഗീത വിശ്വനാഥൻ
