എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയെ അധിക്ഷേപ്പിച്ച് യൂത്ത് ലീഗ് : എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെൻ്റ് കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയെ അധിഷേപ്പിച്ച യൂത്ത് ലീഗിന്റെ നിലപാടിൽ പ്രതിഷേധിച്ചു എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെൻ്റ് കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

Advertisements

മലപ്പുറത്ത് സാമൂഹ്യനീതി സാധാരണക്കാർക്ക് നിഷേധിച്ച് ന്യൂനപക്ഷങ്ങൾ ഭരണത്തിന്റെ അകത്തളങ്ങളിൽ ഇരുന്നുകൊണ്ട് അധികാര അവകാശങ്ങൾ പിടിച്ചുവാങ്ങി പിന്നോക്കക്കാർ ഉൾപ്പെടെയുള്ളവരെ കാലങ്ങളായി കബളിപ്പിക്കുന്നു എന്ന വാസ്തവം മലപ്പുറം പ്രസംഗത്തിൽ പറഞ്ഞു എന്ന കാരണത്താൽ എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറിയെയും യൂത്ത് ലീഗുകാർ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ അതിനെ നാം ശക്തമായി പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് നടന്ന ഇന്നത്തെ പ്രതിഷേധത്തിൽ കോട്ടയം യൂണിയനിലെ യൂത്ത്മൂവ്മെൻ്റ് പ്രവർത്തകരും വിവിധ പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
പ്രതിഷേധ യോഗം കോട്ടയം യൂണിയൻ കണ്‍വീനര്‍ സുരേഷ് പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ യൂണിയൻ ജോ.കണ്‍വീനര്‍ വി.ശശികുമാർ, യൂത്ത്മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണലേൽ, സൈബർ സേന സംസ്ഥാന കൺവീനർ ഷെൻസ് സഹദേവൻ, യൂത്ത്മൂവ്മെൻ്റ് ജില്ലാ ചെയർമാൻ ശ്രീദേവ് കെ ദാസ്, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് ലിനീഷ് ടി. ആക്കളം, വൈസ് പ്രസിഡന്റ് സ്നോജ് ജോനകംവിരുതിൽ , സെക്രട്ടറി സുമോദ് എം എസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles