എസ് എൻ ഡി പി യോഗം ഇറുമ്പയം ശാഖയിൽ കുമാരനാശാൻ കുടംബ സംഗമവും ആദരിക്കലും നടത്തി

വൈക്കം : കെ ആർ നാരായണൻ സ്മാരക എസ്എൻഡിപി യൂണിയനിലെ 1801ഇറു മ്പയം ശാഖയിൽ നടന്ന കുമാരനാശാ ൻ കുടുംബ സംഗമവും വാർഷിക പൊതുയോഗവുംആദരിക്കലും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ കെ ആർ അനിൽകുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് കാൺവീനർ ഷൈല വിനീഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ സെക്രട്ടറി അജിത് പ്രകാശ് കിരൺ വരണാധികാരിയായിരുന്നു. ബിജു ലക്ഷ്മണൻ, കുമാരി ശിവപ്രിയ എന്നിവരുടെ ഗുരുദേവ പ്രഭാഷണവും ഉണ്ടായിരുന്നുയോഗത്തിൽ ചെയർമാൻ കെആർ അനിൽ അനിൽ സ്വാഗതം ആശംസിച്ചു.ബിജേഷ് പ്ലാന്തടം കൃതജ്ഞത പറഞ്ഞു പ്രകാശൻ കുന്നുവേലിച്ചിറ, ശാഖാ വൈസ് പ്രസിഡന്റ്‌ ഒ കെ ശശി,വനിതാ സംഘം ഭാരവാഹികളായ സിമി ബിനോയി, ലതാഅരുൺ സി എം അശോകൻ,ബിജു ടി ആർ, സുഗുണൻമുണ്ടാന, മോഹൻ പാലോത്തുതുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles