വൈക്കം : എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരകയൂണിയനിലെകരിപ്പാടം 4157 ആം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ മഹാകവി കുമാരനാശാന്റെ 150ആം ജന്മദിനവും വൈക്കംസത്യാഗ്രഹശതാബ്ദിആഘോഷങ്ങളുംയൂണിയൻസെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് പി. ഹരിലാൽ അധ്യക്ഷത വഹിച്ചു.
ശാഖാ വൈസ് പ്രസിഡന്റ് രാധാമണി രാജു പതാക ഉയർത്തി. ശാഖാ സെക്രട്ടറി എൻ എസ് ഹർഷൻ സ്വാഗതം ആശംസിച്ചു. കലാ സാംസ്കാരിക സമിതിയുടെ ഉൽഘാടനം ധന്യാ പുരുഷോത്തമൻ നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഗുരുവിന്റെകുമാരു “എന്നവിഷയത്തിൽഗുരുനാരായണസേവാനികേതനിലേ പ്രീതിലാൽ പ്രഭാഷണം നടത്തി. കെജി സന്തോഷ്, സുധി ഷിബു, കെ എസ് മോഹൻദാസ്, ഈആർ. നട്ടേശൻ, രാജേഷ് നാലുകണ്ടത്തിൽ,സജീവ്.എം പി, രാജപ്പൻ ചൈതന്യ, തങ്കപ്പൻഎടയപ്പറമ്പ്, അനുമോൾസുരേന്ദ്രൻ,ഷൈനി വിനോദ്.. തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്നു കലാപരിപാടികളും പ്രസാദംഊട്ടുംഉണ്ടായിരുന്നു.