ആലപ്പുഴ : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലുള്ള വസതിയിലേക്ക് നാളെ രാവിലെ പത്ത് മണിക്ക് കണിച്ചുകുളങ്ങര ജംഗ്ഷനിൽ നിന്ന് മാർച്ച് നടത്തുന്നതിനാൽ, ഈ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി രാവിലെ ഒമ്പത് മണിമുതൽ ഉച്ചക്ക് 12 മണിവരെ ദേശീയപാതയിൽ തിരുവിഴ ജംഗ്ഷൻ മുതൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷൻ വരെ ഗതാഗത നിയന്ത്രണമുണ്ടാകും.
ചേർത്തലയിൽനിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും 11ാം മൈൽ നിന്നോ തിരുവിഴയിൽനിന്നോ ഇടത്തോട്ട് തിരിഞ്ഞ് പുത്തനമ്പലം വഴിയോ മുഹമ്മവഴിയോ തിരിഞ്ഞ് ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴയിൽ നിന്ന് ചേർത്തല ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കലവൂരിൽനിന്നോ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷനിൽനിന്നോ ഇടത്തോട്ട് തിരിഞ്ഞ് തീരദേശ റോഡുവഴി ചേർത്തല ഭാഗത്തേക്ക് പോകേണ്ടതാണ്.
ഗതാഗത നിയന്ത്രണം മൂലം പി എസ് സി പരീക്ഷ എഴുതേണ്ട ഉദ്യോഗാർഥികൾ കാലേകൂട്ടി സമയം ക്രമീകരിച്ച് പരീക്ഷ സെന്ററിൽ എത്തേണ്ടതാണ്.