കോട്ടയം : വയോജനങ്ങളുടെ പരിപാലന കേന്ദ്രമായ കോട്ടയം സ്നേഹക്കൂട് ചാരിറ്റബിൾ ട്രെസ്റ്റ് എട്ടാം വാർഷിക ഭാഗമായി വിവിധ മേഖലകളിലെ എട്ടുപേർക്ക് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മാധ്യമശ്രീ പുരസ്കാരത്തിന് കേരള കൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, അമൃത ടീവി ബ്യുറോചീഫ് എം.കെ വിനോദ് എന്നിവർ അർഹരായി.
തിരുവനന്തപുരം സായികേന്ദ്രം ഡയറക്ടർ കെ എൻ ആനന്ദകുമാറിനാണ് അഭയശ്രേഷ്ഠ പുരസ്കാരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ അനീസ് എം മുസ്തഫ (ആതുരശ്രീ ),ടോണി വല്യേലിൽ, പി എം പ്രസന്നകുമാർ (കാരുണ്യശ്രീ ),പ്രിയാ ഷൈൻ (കലാശ്രീ ),അജിത് കൊല്ലം (സംരംഭക ശ്രീ )എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.
വെള്ളിയാഴ്ച വൈകിട്ട് 5ന് കോട്ടയം ബേക്കർ ജംക്ഷനിലെ സ്നേഹക്കൂട് ആസ്ഥാനത്ത് ചേരുന്ന വാർഷിക സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ട്രെസ്റ്റ് രക്ഷാധികാരി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,ഡയറക്ടർ നിഷ സ്നേഹക്കൂട്, സെക്രട്ടറി ബി കെ അനുരാജ് എന്നിവർ അറിയിച്ചു.