തൃക്കോതമംഗലത്ത് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും, മാനവ മൈത്രി സമ്മേളനവും, ശ്രീ നാരായണ കൺവൻഷനും 

തൃക്കോതമംഗലം:  62-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ യോഗത്തിന്റെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ 31-ാം മത് പ്രതിഷ്ഠാ വാർഷികം ഫെബ്രുവരി ആറ് തിങ്കളാഴ്ച രാവിലെ ചെങ്ങളം അരുൺ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്ന മഹാഗണപതി ഹോമത്തോടെ ആരംഭിക്കും. ശാഖായോഗം പ്രസിഡന്റ് വി.എ ഷാജി പതാക ഉയർത്തും. വൈകുന്നേരം 6 മണിക്ക്  തുണ്ടീ പറമ്പിൽ മഞ്ജുനാഥിന്റ ഭാവനത്തിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് ഭക്തിനിർഭരമായ താലപ്പൊലി ഘോഷയാത്ര നടത്തും. 

Advertisements

9-ാം  തീയതി വൈകിട്ട് 7 മണിക്ക് ചങ്ങനാശ്ശേരി യൂണിയൻ വൈസ് പ്രസിഡൻറ്  പി.എം.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ മാനവ മൈത്രി സമ്മേളനം കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി കൈവല്യാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ചങ്ങനാശേരി പ്രത്യാശ ഡയറക്ടർ ഫാ.സെബസ്റ്റ്യൻ പുന്നശേരി, ചങ്ങനാശേരി പഴയ പള്ളി ചീഫ് ഇമാം ഡോ. ജുനൈദ് ജൗഹരി അൽ അസ്ഹരി, പി.കെ.മുരളി, സി.വി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ മാനവ മൈത്രി സന്ദേശം നൽകും. സാമൂഹിക സാംസ്കാരിക ആത്മീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.വി.ആർ.ശശീധരൻ , രഘു പാത്താമുട്ടം, റവ.ഫാ. ഏബ്രഹാം ജോൺ തുടങ്ങിയവരെ ആദരിക്കും.

 10-ാം തീയതി വൈകിട്ട് 7ന് ചങ്ങനാശേരി എസ്.എൻ.ഡി.പി. യൂണിയൻ  പ്രസിഡന്റ് ഗിരിഷ് കോനാട്ടിന്റെ അദ്ധ്യക്ഷതയിൽ 39-ാം മത് ശ്രീ നാരായണ കൺവൻഷൻ സഹകരണ  രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ കലാ കായിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കും. കേരള നിയമസഭ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ചികിത്സാ സഹായം വിതരണം ചെയ്യും. 

വി.എ.ഷാജി, കെ.പി.രാജൻ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും അനുകമ്പാ മൂർത്തിയായ ഗുരുദേവൻ എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ മുസ്തഫ മൗലവി മുഖ്യ പ്രഭാഷണം നടത്തും.

 കൺവൻഷൻ 2-ാം ദിവസമായ ശനിയാഴ്ച വൈകുന്നേരം 7 ന് എസ്.എൻ.ഡി.പി.യോഗം നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ  ഇടുക്കി ധന്വന്തരൻ വൈദ്യൻ കുടുംബ ജീവിതവും ആരോഗ്യവും ഗുരുദേവ ദർശനത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തും. യോഗത്തിൽ ശിവഗിരി മഠം പി.ആർ.ഒ. ഇ.എം. സോമനാഥൻ , യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ലതാകുമാരി സലിമോൻ , കെ.സി. പ്രകാശ്, എം.കെ.ഗോപിദാസ് , അജി പി.ഗോപാൽ തുടങ്ങിയവർ സംസാരിക്കും.

കൺവൻഷൻ 3-ാം ദിവസമായ  ഞായറാഴ്ച രാവിലെ പത്ത് മുതൽ കോടുകുളഞ്ഞി ശ്രീ നാരായണ വിശ്വധർമ്മ 

മഠം മഠാധിപതി ശിവബോധാനന്ദ സ്വാമികൾ ധർമ്മ പ്രബോധനവും സർവ്വൈശ്വര്യ പൂജയും നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ. ധ്യാന സന്ദേശം നൽകും .  വൈകിട്ട് 7ന് കുമാരി രേവതി രാജേഷ്  എരുമേലി അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ്പ് യോഗ, ഭക്തി ഗാനമേള, നാടകം എന്നിവ ഉണ്ടായിരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.