മണർകാട് കുടുംബദിനാചരണവും പാടത്തു യാക്കോബ്കത്തനാർ അനുസ്മരണവും നടത്തുന്നു

മണർകാട് : ക്രിസ്തുവർഷം 1560 കാലയളവിൽ മണർകാട് സെൻറ് മേരിസ് കത്തീഡ്രൽ വികാരി ആയി സേവനം അനുഷ്ഠിച്ചിരുന്ന പാടത്തു മാപ്പിള കുടുംബാംഗമായ വന്ദ്യ പാടത്തു യാക്കോബ് കത്തനാർ അനുസ്മരണവും, പാടത്തുമാപ്പിള കുടുംബദിനാചരണവും ഫെബ്രുവരി മൂന്ന് നാല് തീയതികളിലായി ആയി മണർകാട് സെന്റ് മേരിസ് കത്തീഡ്രലിൽ നടക്കും. 

ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സന്ധ്യാനമസ്കാരവും കബറിങ്കൽ ധൂപപ്രാർത്ഥനയും, നാലിന് രാവിലെ ഏഴു മണിക്ക് റവ. ഫാ. മനോജ്‌ വർഗീസ് ഈരേച്ചേരിലിന്റെ മുഖ്യകർമികത്യത്തിൽ വി. മൂന്നിന്മേൽ കുർബാനയും കബറിങ്കൽ ധൂപപ്രാർത്ഥനയും, നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് കത്തീഡ്രൽ പാരീഷ്ഹാളിൽ  കുടുംബയോഗം പ്രസിഡന്റ്‌ ഫിലിപ്പോസ്. വി.മാത്തന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കുടുംബദിനാചരണത്തിൽ റവ. ഫാ. ജേക്കബ് മഞ്ഞളി മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. 

Hot Topics

Related Articles