വൈക്കം : എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എസ് എൻ ഡി പി യോഗത്തെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ സ്വാമി ജ്ഞാനതീർത്ഥ യുടെ നടപടിയിൽ തലയോലപ്പറമ്പ് കെ ആർ എൻ എസ് യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ ചുമതലപ്പെട്ട സന്യാസവര്യന്മാർ ഗുരുവചനങ്ങൾക്ക് നിരക്കാത്ത പ്രസ്താവനകളുമായി ഇറങ്ങുന്നതിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഖാതങ്ങൾ ഉണ്ടാകുമെന്നു യൂണിയൻ മുന്നറിയിപ്പ് നൽകി.
യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ , യൂണിയൻ നേതാക്കളായ ഈ കെ സുരേന്ദ്രൻ, അജീഷ് കുമാർ കെ എസ്, യൂ എസ് പ്രസന്നൻ,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി,പി കെ വേണുഗോപാൽ, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ജയ അനിൽ, ധന്യ പുരുഷോത്തമൻ, രാജി ദേവരാജൻ,ബീനാ പ്രകാശ്,പി കെ വേണുഗോപാൽ വിനോദ് കൈപ്പട്ടൂർ,വി കെ രഘുവരൻ തുടങ്ങിയവർ സംബന്ധിച്ചു.