അമിതമായി ഉപ്പ് കഴിക്കുന്നത് കൊണ്ടുള്ള ദോഷം പോലെ തന്നെ ശരീരത്തിൽ സോഡിയം കുറയുമ്‌ബോഴും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. സോഡിയത്തിന്റെ അളവ് കുറയുമ്‌ബോൾ ചില ലക്ഷണങ്ങൾ ശരീരം കാണിക്കും. ഇതിൽ ആദ്യത്തേത് തലവേദനയാണ്. പതിവായി തലവേദനയുണ്ടാവുന്നത് സോഡിയത്തിന്റെ കുറവുകൊണ്ടാവാം. ശരീരത്തിൽ ഫ്ലൂയിഡ് ബാലൻസ് നിലനിർത്തുന്നത് സോഡിയമാണ്. സോഡിയത്തിന്റെ അളവ് കുറയുമ്‌ബോൾ ഡീഹൈഡ്രേഷൻ ഉണ്ടാവാം. ഇത് തലവേദനയ്ക്ക് കാരണമാകും. മറ്റൊന്ന് അമിതമായ ക്ഷീണമാണ്.
സോഡിയം കുറയുന്നത് നെർവുകളുടെ പ്രവർത്തനത്തെ ബാധിക്കും. ഇത് സ്ഥിരമായി ക്ഷീണത്തിന് കാരണമാകും. കൂടാതെ വിശപ്പും കുറയ്ക്കും. ഇതോടൊപ്പം തന്നെ പ്രതിരോധശേഷി കുറയുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുകയും ചെയ്യും. മറ്റൊന്ന് തലകറക്കമാണ്. സോഡിയം കുറയുമ്‌ബോൾ രക്തസമ്മർദം കുറയുന്നു. ഇത് തലകറക്കത്തിനും കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ താഴ്ന്ന രക്തസമ്മർദ്ദവും ഗുരുതരമാണ്.