ജാഗ്രതാ ന്യൂസ് ലൈവ്
ഹെൽത്ത് ഡെസ്‌ക്
സോഡിയം പെട്ടെന്നു കുറഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വൻതോതിൽ കൂടി വരികയാണ്. എന്താണ് അതിന് കാരണം.
ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകൽ. ഹൈപ്പോനാട്രീമിയ എന്നാണ് ഈ അവസ്ഥയുടെ പേര്.
Advertisements
സോഡിയം കുറയുന്നത് മസ്തിഷ്‌കത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൈപ്പോതലാമസ്, അഡ്രീനൽ ഗ്രന്ഥി, വൃക്കകൾ എന്നിവ സോഡിയത്തിന്റെ സന്തുലനത്തിൽ പങ്കുവഹിക്കുന്നു. സോഡിയം കുറയാതിരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം…
- ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. ദിവസവും 1.5 ഗ്രാമിൽ കുറയാതെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കണം
- മധുരക്കിഴങ്ങ്, ചീര, മത്സ്യം എന്നിവയിൽ സോഡിയം അടങ്ങിയിരിക്കുന്നു. എന്നാൽ ഹൈപ്പർ ടെൻഷൻ, ഹൃദയ രോഗികൾ സോഡിയം കലർന്ന ഭക്ഷണം അമിതമായി കഴിക്കുമ്പോൾ സൂക്ഷിക്കണം.
- വിയർപ്പിലൂടെയും, മൂത്രത്തിലൂടെയും സോഡിയം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നു. അതിസാരം കാരണം ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോൾ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേർത്ത പാനീയം നൽകുന്നതാണ് ഉത്തമം. വെയിലത്ത് അദ്ധ്വാനിക്കുമ്‌ബോഴും വ്യായാമം ചെയ്യുമ്പോഴും വിയർപ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്.
- ചീസിൽ കാത്സ്യവും പ്രോട്ടീനും മാത്രമല്ല. സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസിൽ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ചീസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ബുദ്ധി വളർച്ചയ്ക്ക് വളരെ നല്ലതാണ് ചീസ്.
- സോഡിയത്തിന്റെ അളവ് കൂട്ടാൻ വളരെ നല്ലതാണ് വെജിറ്റബിൾ ജ്യൂസ് . 240 എംഎൽ വെജിറ്റബിൾ ജ്യൂസിൽ 405 മില്ലി ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് വെജിറ്റബിൾ ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെജിറ്റബിൾ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
- സോഡിയം കുറവുള്ളവർ അച്ചാറുകൾ ധാരാളം കഴിക്കാം. സോഡിയത്തിന്റെ അളവ് കൂട്ടാൻ നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാർ വേണമെങ്കിലും കഴിക്കാം. 28 ഗ്രാം അച്ചാറിൽ 241 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.