നിങ്ങൾ 40 വയസു കഴിഞ്ഞ പുരുഷൻ ആണോ? എന്നാൽ തീർച്ചയായും ഈ 5 പരിശോധനകൾ നടത്തു…

എത്രത്തോളം ആശുപത്രിയിൽ പോകാതിരിക്കാൻ പറ്റുമോ എന്ന് നോക്കി അവസാനം ഒരു രക്ഷയും ഇല്ലാതെ വരുമ്പോൾ മാത ഡോക്ടറെ കാണാൻ പോവുകയും, മരുന്ന് കഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഒട്ടുമിക്ക പുരുഷൻന്മാരും. എന്തെങ്കിലും വയ്യാഴിക വന്നാൽ തന്നെ കയ്യിലുള്ള മരുന്നൊക്കെ കഴിച്ചങ്ങ് ആശ്വാസം കണ്ടെത്തുന്നവർ. എന്നാൽ 40 വയസ് എത്തുമ്പോൾ പുരുഷന്മാർ നല്ല ആരോഗ്യം നിലനിർത്തുന്നതിന് പതിവായി ചില ആരോഗ്യ പരിശോധനകൾ നടത്തേണ്ടതുണ്ട്.

Advertisements

40 കഴിഞ്ഞ പുരുഷന്മാർ വർഷത്തിൽ ഒരിക്കലെങ്കിലും ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കരളിന്റെ പ്രവർത്തനവൈകല്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ലിവർ ഫങ്ഷൻ ടെസ്റ്റ്. മദ്യപാന ശീലമുള്ളവരും അമിതവണ്ണമുള്ളവരും വർഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈപ്പർടെൻഷൻ ഇന്ന് ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒരു രോഗമാണ്. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഉയർന്ന രക്തസമ്മർദം കണ്ടെത്താൻ കഴിയൂ. തുടക്കത്തിൽ കണ്ടെത്തിയാൽ ചിലപ്പോൾ നിയന്ത്രണ വിധേയമാക്കാനും സാധിക്കും. ആറു മാസത്തിലൊരിക്കലെങ്കിലും ബിപി പരിശോധിച്ച് നോർമൽ ആണോയെന്ന് ഉറപ്പുവരുത്തുക.

കണ്ണിന്റെ പരിശോധനയും ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇന്നത്തെ മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വർധിച്ച ഉപയോഗം മൂലം കണ്ണുകൾ വളരെയധികം സമ്മർദ്ദത്തിലാണ്. അതിനാൽ, എന്തെങ്കിലും അസാധാരണത്വങ്ങളോ ബലഹീനതകളോ ഉണ്ടോയെന്ന് വർഷത്തിൽ ഒരിക്കലെങ്കിലും കണ്ണുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

പ്രായമേറുന്തോറും പ്രമേഹം വരാനുള്ള സാധ്യതയും വർദ്ധിക്കുന്നു. 40 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിൽ, ഓരോ 3 വർഷത്തിലൊരിക്കലും പ്രമേഹത്തിനായി പരിശോധന നടത്തേണ്ടത് പ്രധാനമാണ്. പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിലോ അമിതവണ്ണമുള്ളവരോ ആണെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

65 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ(പിഎസ്‌എ) എന്ന രക്തപരിശോധനയും അനുബന്ധ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധനയും വഴി പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.