അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം

കോട്ടയം: അനധികൃതമായി അമിത ശബ്ദവും വെളിച്ചവും വരുന്ന രീതിയിൽ സൗണ്ട് സിസ്റ്റവും ലൈറ്റും ടൂറിസ്റ്റ് ബസുകളിൽ ക്രമീകരിച്ച് നൽകുന്ന വർക്ക്‌ഷോപ്പുകളിലും സർവീസ് സെന്ററുകളിലും മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. പാമ്പാടിയിലും പരിസര പ്രദേശത്തുമുള്ള കേന്ദ്രങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ സി.ശ്യാമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് സംഘം പരിശോധന നടത്തിയത്. അനധികൃതമായി സൗണ്ട് സിസ്റ്റ് സിസ്റ്റവും ലൈറ്റും ഘടിപ്പിച്ചു നൽകിയ വർക്ക്‌ഷോപ്പുകൾക്ക് നോട്ടീസ് നൽകി.

Advertisements

ബുധനാഴ്ച രാവിലെ മുതൽ പാമ്പാടി പ്രദേശത്താണ് മോട്ടോർ വാഹന വകുപ്പ് സംഘം പരിശോധന ആരംഭിച്ചത്. പാമ്പാടിയിലെ രണ്ട് വർക്ക്‌ഷോപ്പുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. രണ്ട് വർക്ക് ഷോപ്പുകളിൽ നിന്നായി മൂന്നു ടൂറിസ്റ്റ് ബസുകൾ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഈ രണ്ടു ടൂറിസ്റ്റ് ബസുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഈ ബസുകൾക്ക് ഫിറ്റ്‌നസ് പുതുക്കി എടുക്കുകയും വേണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വർക്ക്‌ഷോപ്പുകളിൽ നിന്നും അനധികൃതമായി ലൈറ്റും സൗണ്ടും ഘടിപ്പിച്ച വാഹനങ്ങളുടെ പട്ടിക മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടിക നൽകാൻ വർക്ക്് ഷോപ്പുകൾ തയ്യാറായിട്ടില്ല. എന്നാൽ, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച് ഇത്തരത്തിൽ അനധികൃതമായി ലൈറ്റും സൗണ്ടും സ്ഥാപിച്ച ശേഷം സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ സി.ശ്യാമിന്റെ നേതൃത്വത്തിൽ എം.വി.ഐമാരായ ശ്രീശൻ, ബി.ആഷാകുമാർ, പി.ജി സുദീപ്, മനോജ്കുമാർ, രഞ്ജിത്ത്, എ.എം.വി.ഐമാരായ മനോജ്കുമാർ, ജറാൾഡ് വിൽസ്, ജോർജ് വർഗീസ്, ദീപു നായർ , ഡ്രൈവർമാരായ മനോജ്, ശ്രീജിത്ത് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Hot Topics

Related Articles