പാലാ: ജാതി സെൻസസ് നടപ്പാക്കി ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്നും ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും വിളക്കിത്തല നായർ സമാജം (വി.എൻ.എസ്.) കരൂർ ശാഖാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
Advertisements
സമാജം സംസ്ഥാന രക്ഷാധികാരിയും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ.വിശ്വനാഥൻ അധ്യക്ഷനായി. താലൂക്ക് പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സിത്താര സിതോഷ് വാർഷിക റിപ്പോർട്ടും ഖജാൻജി സി.എം.ചന്ദ്രൻ കണക്കും അവതരിപ്പിച്ചു.താലൂക്ക് സെക്രട്ടറി സി.ബി.സന്തോഷ്, ടി.എൻ. ശങ്കരൻ, പി.ബി. സിജു, കെ.കെ.രവീന്ദ്രൻ, ഗീത അപ്പുക്കുട്ടൻ, വിശാഖ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖയിലെ കുട്ടികളെ ആദരിച്ചു.