പാലക്കാട്:ഉടുമുണ്ട് കൊണ്ട് സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് പിടിയിൽ.പാലക്കാട് കൊടുമ്പ് സ്വദേശി സ്ഫടികം വിഷ്ണു എന്ന വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മോഹൻലാൽ അഭിനയിച്ച സ്ഫടികം ചിത്രത്തിലെ ശൈലി പിന്തുടരുന്നതിനാലാണ് ഇയാൾക്ക് സ്ഫടികം വിഷ്ണു എന്ന് പേരു വീണത്.
ജോലികഴിഞ്ഞ് ബസിറങ്ങി കാൽനടയായി വീട്ടിലേക്ക് പോകുന്ന സ്ത്രീകളെ വിഷ്ണു നിരീക്ഷിക്കും. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ചതിനുശേഷം സ്വന്തം ഉടുമുണ്ട് അഴിച്ച് സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് കൊണ്ട് മുഖം ചുറ്റും. വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് മാറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമാന രീതിയിൽ ഇയാൾ മുമ്പും ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.