സ്പാം കോളുകള്‍ തലവേദനയായി മാറാത്തവരില്ല. ഒരേ ഫോണില്‍ ദിവസവും പല നമമ്പറുകളില്നിന്ന് ഇത്തരം കാള്‍ എത്തുമ്പോള്‍ ബ്ലോക്ക് ചെയ്യലും പൂർണമായി ഫലം കാണാറില്ല.എന്നാല്‍, ഇത്തരം കാളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടാൻ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഫോണ്‍ വിളികളും സന്ദേശങ്ങളും പരിശോധിക്കാനും തടയാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരട് തയാറായതായാണ് റിപ്പോര്‍ട്ട്.
സ്പാം കാളുകള്‍ തടയാൻ ട്രായിയും ടെലികോം വകുപ്പും സ്വീകരിച്ച നടപടികള്‍ക്ക് കാര്യമായ ഫലം കാണാനായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി 2024ന്റെ തുടക്കത്തില്‍, ഫോണ്‍ വിളിക്കുന്നവരുടെ പേരുകള്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ട്രായ് ടെലികോം കമ്ബനികള്‍ക്കും സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ക്കും നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മാർഗനിർദേശങ്ങള്‍ തയാറാക്കുന്നതിലേക്ക് കടന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കെത്തുന്ന ഉപയോഗം, ആവശ്യമായതും അനാവശ്യവുമെന്ന രീതിയില്‍ കാളുകളെ വേര്‍തിരിക്കല്‍, നിയമലംഘനം തടയല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപഭോക്തൃകാര്യ മന്ത്രാലയം രൂപവത്കരിച്ച കമ്മിറ്റി, സെക്രട്ടറി നിധി ഖാരേയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സ്പാം കാള്‍ വിഷയത്തില്‍ ചർച്ച നടത്തിയിരുന്നു. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്, ബി.എസ്.എന്‍.എല്‍, വോഡഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവയുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. ഫെബ്രുവരിയിലാണ് ഉപഭോക്തൃ മന്ത്രാലയം കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാൻ സബ് കമ്മിറ്റിക്ക് രൂപം നല്‍കിയത്.