പത്തനംതിട്ട: ജില്ലയിലെ എസ് പി സി പദ്ധതിയിലെ 6 ഹയർ സെക്കന്ററി സ്കൂളിലേയും മോഡൽ റസിഡൻഷ്യൽ സ്കൂൾ വടശ്ശേരിക്കരയിലെ യ 60 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. 2024-26 വർഷം ട്രെയിംനിംഗ് പൂർത്തിയാക്കിയ കേഡറ്റുകളാണ് ഇതിൽ പങ്കെടുത്തത്. കാതോലീക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരേഡിൽ ജില്ലാ അഡീഷണൽ എസ് പി യും എസ് പി സി പദ്ധതി ജില്ലാ നോഡൽ ഓഫിസറുമായ ബേബി പി വി മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ സല്യ,ട്ട് സ്വീകരിച്ചു.




ഇദ്ദേഹം പരേഡ് പരിശോധിച്ച് മുഖ്യ സന്ദേശവും നൽകി. ഹയർ സെക്കന്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ സുധ കെ, ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ നജിം എ.എസ്, സബ് ഇൻസ്പക്ടർ ഓഫ് പോലീസ് പ്രതീഷ് റ്റി.ഡി., ജില്ലാ എസ്.പി.സി. അസിസ്റ്റന്റ് നോഡൽ ഓഫീസർ സുരേഷ് കുമാർ ജി, പരേഡിൽ പങ്കെടുത്ത സ്കൂളുകളിലെ പ്രിൻസിപ്പൽ മാർ, എസ് പി സി ചുമതലക്കാരായ അധ്യാപകർ, പോലീസുദ്യോഗസ്ഥർരക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർത്തോമ്മാ എച്ച്.എസ്.എസ് പത്തനംതിട്ട, ജി.എച്ച് .എസ്.എസ്.പത്തനംതിട്ട, എസ്.എൻ.വി.എച്ച്.എസ്.എസ്.അങ്ങാടിക്കൽ സൗത്ത്, പി.എസ്.വി.പി.എം.എച്ച് എസ്.എസ്.ഐരവൺ കോന്നി, എ.എം.എച്ച്.എസ്.എസ് ഇടയാറന്മുള,ജി.എച്ച്.എസ്.എസ്. തോട്ടക്കോണം. മോഡൽ റഡിഡൻഷ്യൽ സ്കൂൾ വടശ്ശേരി ക്കര എന്നീ സ്കൂളുകളിൽ നിന്നും ഉള്ള 280 കേഡറ്റുകളുടെ പാസിംഗ്ഗ് ഔട്ട് പരേഡ് ആണ് നടന്നത്.


