പ്രപഞ്ചഘടനയുടെ താളൈക്യമാണ് ഇസ്‌ലാം : ശുഐബുൽ ഹൈതമി

ഈരാറ്റുപേട്ട: പ്രപഞ്ച സംവിധാനങ്ങളുടെ താളപ്പൊരുത്തമാണ് ഇസ്‌ലാമിക ദർശനത്തിൻ്റെ അടിത്തറയെന്ന് പ്രമുഖ പണ്ഡിതനും സംവാദകനുമായ ശുഐബുൽ ഹൈതമി അഭിപ്രായപ്പെട്ടു. മനുഷ്യൻ പ്രപഞ്ചഘടനയിലെ ഒരു ഘടകം മാത്രമാണെന്നും അവൻ്റെ മാത്രം അതിജീവനമല്ല ദൈവിക നീതിയെന്നും അദ്ദേഹം പറഞ്ഞു. ലിബറലിസം, യുക്തിവാദം, ഇസ്‌ലാം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന വർക് ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മനുഷ്യൻ്റെ ശുദ്ധപ്രകൃതിയിൽ കളങ്കം വരുത്തി പ്രപഞ്ചഘടനയെ താളം തെറ്റിക്കുന്നവയാണ് സ്വതന്ത്രവാദികളുടെ ചിന്താഗതികളെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.നവനാസ്തികതയും ലിബറലിസവും വലിയ തോതിൽ സ്വീകരിക്കപ്പെടുന്നു എന്ന തരത്തിലുള്ള പ്രചാരണം കേവലം പ്രൊപഗണ്ട മാത്രമാണെന്ന് വിഷയം അവതരിപ്പിച്ച ഡോ. കെ. മുഹമ്മദ് നജീബ് അഭിപ്രായപ്പെട്ടു. നവനാസ്തികത യുക്തിവാദമല്ലെന്നും പ്രമുഖരായ യുക്തിവാദികളിൽ പലരും ദൈവവിശ്വാസികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഈരാറ്റുപേട്ട ബറക്കാത്ത് സ്‌ക്വയറിൽ നടന്ന വർക് ഷോപ്പ് ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം അലി ബാഖവി ഉൽഘാടനം ചെയ്തു. മുഹമ്മദ് നദീർ മൗലവി, വി.പി സുബൈർ മൗലവി ; ഹാഷിർ നദ്‌വി, അവിനാശ് മൂസ എന്നിവർ സംസാരിച്ചു. ചെയർമാൻ നൗഫൽ ബാഖവി അധ്യക്ഷത വഹിച്ചു.

Hot Topics

Related Articles