കുമരകം : കുമരകം ശ്രീനാരായണ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഖില കേരള വോളിബോൾ ടൂർണ്ണമെൻറ് 2025 മെയ് 1 2 3 4 തീയതികളിൽ കുമരകം എസ് കെ എം മൈതാനത്ത് സംഘടിപ്പിക്കുന്നു.
വോളിബോൾ ടൂർണ്ണമെൻറ് വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരണ യോഗം മാർച്ച് 30 ഞായറാഴ്ച
2 പി എമ്മിന് ശ്രീനാരായണ സ്പോർട്സ് ക്ലബ് ഹാളിൽ ചേരുന്നു.
Advertisements
സംഘാടകസമിതി
രൂപീകരണ യോഗം
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു
ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപീകരണ യോഗത്തിലേക്ക്
ഏവരുടെയും സാന്നിദ്ധ്യ സഹകരണം ഉണ്ടാകണമെന്ന് ക്ലബ്ബ് പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി കെ വി അനിൽകുമാറും അഭ്യർത്ഥിച്ചു.