തൃശൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന 2022ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം, പ്രശസ്ത മൃദംഗ വിദ്വാൻ തിരുവനന്തപുരം വി. സുരേന്ദ്രന് സമ്മാനിക്കും.കർണാടക സംഗീതരംഗത്ത് മൃദംഗവാദനത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50,001 രൂപ, പ്രശസ്തി ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം.
Advertisements
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ദിവസമായ നവംബർ 18ന് പുരസ്കാരം സമ്മാനിക്കും.