സ്ത്രീ ശാക്തീകരണ പദ്ധതികളുമായ് വേൾഡ് പീസ് മിഷൻ : വനിതാ നേതൃത്വ പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : സുസ്ഥിരമായ സ്ത്രീ ശാക്തീകരണ പദ്ധതികളുമായ് വേൾഡ് പീസ് മിഷൻ. 54 രാജ്യങ്ങളിൽ കഴിഞ്ഞ 30 വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് വേൾഡ് പീസ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ നടത്തി വരുന്നത്. കേരളത്തിലെ വിവിധ സ്ത്രീ ശാക്തീകരണ പദ്ധതികൾ വിപുലമാക്കുന്നതിന്റ ഭാഗമായി സംസ്ഥാനതല വനിതാ നേതൃത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ചെയർമാനും മ്യൂസിക് ഡയറക്ടറുമായ ഡോ. സണ്ണി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.കേരളത്തിലെ മുഴുവൻ ജില്ലകളിലെയും നിർദ്ധനരായ സ്ത്രീകൾക്ക് വരുമാന മാർഗം, പാർപ്പിടം തുടങ്ങിയ സഹായങ്ങൾ കൂടാതെ സമൂഹത്തിൽ ഉന്നതമായ സ്ഥാനത്തിനും സുസ്ഥിര വളർച്ചയ്ക്കും സഹായകരമായ രീതിയിലുള്ള വിവിധ പരിശീലന പദ്ധതികൾക്കാണ് വേൾഡ് പീസ്മിഷൻ ലക്ഷ്യമിടുന്നത് ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾ ക്കായുള്ള നേതൃത്വ ക്യാമ്പ് കോട്ടയം കുടമാളൂർ വേൾഡ് പീസ് മിഷൻ ആസ്ഥാനത്താണ് സംഘടിപ്പിച്ചത്. ഡോ.ഷിബു,ടോം കുന്നുംപുറം,ജയകുമാരി, ബീന അജിത്,ബെറ്റി ടോജോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles