മണർകാട് : പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ തിരുമനസ്സിന്റെ 30-ാം ഓർമ്മ ദിവസം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ നാളെ (29-11-2024) വെള്ളിയാഴ്ച സമുചിതമായി ആചരിക്കുകയാണ്. നാളെ രാവിലെ 6.30 മണിക്ക് പ്രഭാത പ്രാർത്ഥനയും 7 മണിക്ക് വിശുദ്ധ മൂന്നിമ്മേൽ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ശ്രേഷ്ഠ ബാവയെ അനുസ്മരിച്ചുകൊണ്ട് ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തും.
ശ്രേഷ്ഠ ബാവയുമായി മണർകാട് പള്ളി ഇടവകയ്ക്ക് അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത്. ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പ് പെരുന്നാളിലെ പ്രധാന ചടങ്ങായ നട തുറക്കലിന് വർഷങ്ങളായി പ്രധാന കാർമികത്വം വഹിച്ചിരുന്നത് ശ്രേഷ്ഠ ബാവ തിരുമനസ്സായിരുന്നു. 2002ൽ ഓർത്തഡോക്സ് വിഭാഗം മണർകാട് പള്ളി കയ്യേറാൻ ശ്രമിച്ചപ്പോൾ അതിനെതിരെ വിജയകരമായി പ്രതിരോധിച്ച ഇടവക ജനങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പള്ളിയുടെ വിശുദ്ധ മദ്ബഹായിൽ മുട്ടിമ്മേൽ നിന്നുകൊണ്ട് പ്രാർത്ഥന യജ്ഞം നടത്തിയത് ഇടവക ജനങ്ങൾ എന്നും നന്ദിയോടെ സ്മരിക്കുന്നു. കാലം ചെയ്ത ശ്രേഷ്ഠ തോമസ് പ്രഥമൻ ബാവയുടെ മുപ്പതാം ദിവസം പ്രമാണിച്ച് പാച്ചോർ നേർച്ചയും വിശുദ്ധ കുർബ്ബാനക്ക് ശേഷം ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കത്തീഡ്രല്‍ വികാരി ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, സഹവികാരിയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ കെ. കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പ കിഴക്കേടത്ത്, ട്രസ്റ്റിമാരായ ശ്രീ പി.എ. എബ്രഹാം പഴയിടത്ത് വയലിൽ, ശ്രീ വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി ശ്രീ വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.