എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ; 15 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ വീണ്ടും 100 ശതമാനം വിജയവുമായി ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ. 191 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 191 പേരും വിജയിച്ചു. 15 കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ആദർശ് സന്ദീപ്, അദ്വൈത് അനിൽ കുമാർ, അദ്വൈത് രാജേഷ്, അജോ സാം ജോസഫ്, ദേവിക സതീഷ്, ഗായത്രി അരുൺ, നിരഞ്ജന ശിവകുമാർ, ശ്രീലക്ഷ്മി പി.എസ്, ഗൗരിപ്രിയ എസ്, ഹൃഷികേശ് പി.എസ്, ശിഖ എസ്.ചന്ദ്രൻ, നീരജ് രാജേഷ്, അരുണിമ ടി.എം , കെ.ശ്രീലക്ഷ്മി, ജോഹാൻ വർഗീസ് എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.

Advertisements

Hot Topics

Related Articles