വൈക്കം: എസ് എസ് എൽ സി പരീക്ഷ പേപ്പർ സൂക്ഷിക്കുന്ന വൈക്കം തെക്കേനട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വൈദ്യുതി ചാർജ് ഒടുക്കാത്തതിൻ്റെ സ്കൂളിലെ വൈദ്യുതി വിച്ഛേദിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. ഒരു അധ്യാപിക ഓൺലൈനായി പണമൊടുക്കിയതിനെ തുടർന്ന് ഏഴര മണിക്കൂറിന് ശേഷം വൈദ്യുതി പുനസ്ഥാപിച്ചു. പരീക്ഷ പേപ്പർ സൂക്ഷിക്കുന്നതിനാൽ സ്കൂളിൽ പോലീസ് കാവലേർപ്പെടുത്തിയിരുന്നു. കടുത്ത ചൂടും അന്ധകാരവും ഡ്യൂട്ടി യിലുള്ള പോലീസ് ഉദ്യോഗസ്ഥരേയും വലച്ചു. 7593 രൂപയാണ് വൈദ്യുതി ചാർജായി ഒടുക്കേണ്ടിയിരുന്നത്. നഗരസഭയാണ് സ്കൂളിൻ്റെ വൈദ്യുത ചാർജ് ഒടുക്കേണ്ടത്. സ്കൂളിലെ വൈദ്യുതി വിച്ഛേദിച്ചതറിഞ്ഞ് ഒരു അധ്യാപിക വൈദ്യുതി ചാർജ് ഓൺലൈനായി ഒടുക്കിയതിനെ തുടർന്ന് രാത്രി 10.30 ഓടെയാണ് വൈദ്യുതി പുനസ്ഥാപിച്ചത്.
Advertisements