ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സുരക്ഷാവീഴ്ചയിൽ മുഖ്യമന്ത്രി മറുപടി പറയണം : ജോൺസൺ കണ്ടച്ചിറ

തിരുവനന്തപുരം: കൊടുംകുറ്റവാളി
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തില്‍ ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും എസ്ഡിപിഐ. ജയിൽ ചാടിയ സംഭവത്തിൽ ദുരൂഹത നീക്കണം. ഭിന്നശേഷിക്കാരനായ പ്രതി ഇത്ര ആസൂത്രിതമായി നടത്തിയ ജയിൽ ചാട്ട പദ്ധതി തിരിച്ചറിയാൻ വൈകിയത് കൃത്യവിലോപമാണ്. പുറത്തു നിന്ന് ആരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഉത്തരവാദപ്പെട്ടവരുടെ ഗുരുതര വീഴ്ച മറയ്ക്കാൻ പിടികൂടുന്ന രംഗങ്ങൾ അതിസാഹസികമായി അവതരിപ്പിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles