കുറവിലങ്ങാട്: കുറവിലങ്ങാട് സെൻ്റ് മേരീസ് ബോയിസ് സ്കൂളിൻ്റെ 119 മത് വാർഷികം ചൊവ്വാഴ്ച്ച ആഘോഷിക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് അന്നേ ദിവസം അധ്യാപക രക്ഷാകർത്ത സമ്മേളനവും നടക്കും. രാവിലെ 10.30ന് മുത്തിയമ്മ ഹാളിൽ വെച്ചാണ് ചടങ്ങുകൾ. തുടർന്ന് ബോയ്സ് എൽ പി സ്കൂളിലെ കൊച്ചുകലാകാരന്മാർ അണിയിച്ച് ഒരുക്കുന്ന കലാവിരുന്ന് നടക്കും.
1888ൽ നിധീരിയ്ക്കൽ മാണികത്തനാർ കുറവിലങ്ങാട് പള്ളി വികാരിയായിരിക്കുമ്പോഴാണ് കുറവിലങ്ങാട് സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമാകുന്നത്. 1905ൽ ഈ സ്കൂൾ സെന്റ് മേരീസ് ബോയ്സ് ഇംഗ്ലീഷ് ഹൈസ്ക്കൂളായി പരിണാമം പ്രാപിച്ചു. തുടർന്ന് പല കാലഘട്ടങ്ങളിലായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളായി രൂപാന്തരപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1905ൽ മാപ്പിളപ്പറമ്പിൽ കൊച്ചുമാണിക്കത്തനാർ കുറവിലങ്ങാട് പള്ളി വികാരിയായിരിക്കുമ്പോളാണ് ആൺകുട്ടികൾക്കായി പ്രൈമറി സ്കൂൾ പ്രത്യേകമായി സ്ഥാപിക്കുന്നത്. 1905ൽ സ്കൂളിന്റെ തുടക്കത്തിൽ പള്ളിറോഡിന് അഭിമുഖമായി മനോഹരമായി നിർമ്മിച്ച കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.