അതിരമ്പുഴ : സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ സ്കൂൾ ദിനം ഡിസംബർ എട്ടാം തീയതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ലിജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സ്കൂൾ മാനേജർ റ വ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബേബിനാസ് അജാസ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ബിനിൽ പഞ്ഞിപ്പുഴ,പി. റ്റി. എ പ്രസിഡന്റ് മോൻസ് സെബാസ്റ്റ്യൻ, സീനിയർ അസിസ്റ്റന്റ് ജാസ്മിൻ മാത്യു, പിറ്റിഎ വൈസ് പ്രസിഡന്റ് മഞ്ജു ജോർജ്, കൺവീനർ വസന്ത് കുര്യൻ, ഫാ. ബിനു കൂട്ടുമ്മേൽ,സ്കൂൾ ലീഡർ ആൻ മേരി തോമസ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങളും കലാപരിപാടികളും ചടങ്ങിന് മോടി കൂട്ടി. സ്കൂളിലെ എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു.