കോട്ടയം: സ്റ്റേഷനറി വകുപ്പിലെ മേഖലാ ഓഫീസുകൾ നിർത്തലാക്കാനും 18 തസ്തികൾ ഇല്ലാതാക്കാനുമുള്ള സർക്കാർ നീക്കം നീതീകരിക്കാനാവിലെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. ജീവനക്കാരുടെ ലീവ് സറണ്ടർ മൂന്ന് മാസത്തേക്ക് കൂടി മരവിപ്പിച്ചത് പ്രതിഷേധാർഹമാണ് അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ സ്റ്റേഷനറി ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം , കൊച്ചി , ഷൊർണൂർ , കോഴിക്കോട് എന്നിവടങ്ങളിലെ മേഖലാ ഓഫീസുകൾ ആണ് നിർത്തലാക്കുന്നത്. കൂടാതെ 4 അസിസ്റ്റന്റ് സ്റ്റേഷനറി കൺട്രോളർമാരുടെ തസ്തികകളും 14 സ്റ്റേഷനറി ഇൻസ്പെക്ടർമാരുടെ തസ്തികകളും നിർത്തലാക്കുവാൻ ശ്രമം നടക്കുന്നുണ്ട്. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സംഗമത്തിൽ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി സോജാ തോമസ്, ജില്ലാ ട്രഷറർ സഞ്ജയ് എസ് .നായർ, സംസ്ഥാന കമ്മിററിയംഗങ്ങളായ റോജൻ മാത്യു, ഫിറോസ്ഖാൻ, സുരേഷ് ബാബു, ഇ.എസ് അനിൽകുമാർ, ബിജോ പി സുഗതൻ, ജില്ലാ ഭാരവാഹികളായ ജെ. ജോബിൻസൺ, ജോഷി മാത്യൂ, അനൂപ് പ്രാപുഴ, അജേഷ് പി.വി, റോബി. ജെ എന്നിവർ പ്രസംഗിച്ചു. രഞ്ജിത്ത് ജോർജ്, സജിമോൻ സി ഏബ്രാഹാം,ബിജുമോൻ പി. ബി, പ്രദീഷ് കുമാർ കെ.സി, പി എൻ ചന്ദ്രബാബു, അംബിൾ പി.പ്രകാശ്, ബിജു എൻ .എ, രാജേഷ് വി. ജി, ബിന്ദു .എസ്, മനോജ്കുമാർ പി.ബി, അരവിന്ദാക്ഷൻ കെ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.