തിരുവല്ല: തിരുവല്ല എം.ജി.എം ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനസഹായത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
Advertisements
ഇതോടൊപ്പം കേടായ സ്‌കൂൾ ബസുകളുടെ അറ്റകുറ്റപണികൾക്കായി തുകയും കൈമാറി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് ചാത്തങ്കേരി നേതൃത്വം നൽകി. തമ്പാൻ ചായൻ (ജോൺ കോശി), മണ്ഡലം പ്രസിഡന്റുമാരായ അജി തമ്പാൻ, കെ.പി രഘുകുമാർ, അഡ്വ.പ്രദാസ് ജോർജ്, അജിമോൻ കയ്യാലെത്ത്, മുൻ വൈസ് ചെയർമാൻ അനു ജോർജ്, പൂർവ വിദ്യാർത്ഥി സാമുവൽകുട്ടി, എബിൻ കവിയൂർ, അഡ്വ.അനിൽ, രാജു സീതാസ് എന്നിവർ പ്രസംഗിച്ചു.