തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ 13 എസ്.പിമാർക്ക് ഐപിഎസ്. കോട്ടയം വിജിലൻസ് മുൻ എസ്.പി വി.ജി വിനോദ്കുമാർ അടക്കമുളള 13 ഉദ്യോഗസ്ഥർക്കാണ് ഇപ്പോൾ യുപിഎസ്.സി ഐപിഎസ് അനുവദിച്ചിരിക്കുന്നത്. കെ.കെ മർക്കോസ്, എ.അബ്ദുൾ റാഷി, പി.സി സജീവൻ, വി.ജി വിനോദ്കുമാർ, പി.എ മുഹമ്മദ് ആരിഫ്, എ.ഷാനവാസ്, എസ്.ദേവമനോഹർ, മുഹമ്മദ് ഷാഫി കെ., ബി.കൃഷ്ണകുമാർ, കെ.സലിം, ടി.കെ സുബ്രഹ്മണ്യൻ, കെ.വി മഹേഷ് ദാസ് എന്നിവർക്കാണ് നിലവിൽ ഐപിഎസ് അനുവദിച്ചിരിക്കുന്നത്. 2021 ലെ സിലക്ഷൻ പട്ടിക അനുസരിച്ചാണ് ഇവർക്ക് ഐപിഎസ് നൽകിയിരിക്കുന്നത്. പട്ടികയിൽ ജെ.കിഷോർകുമാറും, എ.നസീമും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവർക്കും എതിരെയുള്ള അച്ചടക്കനടപടിയ്ക്ക് ശേഷവും ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കും ഐപിഎസ് അനുവദിക്കും.