സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യാ ശ്രമം : തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചത് ആ​ല​പ്പു​ഴ എ​ട​ത്വ​യി​ലെ നെൽകർഷകൻ

ആ​ല​പ്പു​ഴ : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ ശ്രമം. തിരുവല്ലയിൽ കഴിഞ്ഞ ദിവസം കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ എ​ട​ത്വ​യി​ല്‍ നെ​ല്‍​ക​ര്‍​ഷ​ക​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

Advertisements

പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ബി​നു തോ​മ​സ് എ​ന്ന​യാ​ളാ​ണ് വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. നെ​ല്ലി​ന​ടി​ക്കു​ന്ന കീ​ട​നാ​ശി​നി​യാ​ണ് ബി​നു തോ​മ​സ് ക​ഴി​ച്ച​തെ​ന്നാ​ണ് വി​വ​രം. പ​റ​മ്പി​ലെ ഷെ​ഡി​നു​ള്ളി​ല്‍ ഇ​യാ​ളെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ട​ന്‍ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൃ​ഷി​നാ​ശ​ത്തി​ല്‍ മ​നം​നൊ​ന്താ​ണ് ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ക​ന​ത്ത മ​ഴ​യി​ല്‍ ബി​നു തോ​മ​സി​ന്റെ നാ​ലേ​ക്ക​ര്‍ പാ​ട​ത്ത് വെ​ള്ളം ക​യ​റി​യി​രു​ന്നു. കഴിഞ്ഞ ദിവസം തിരുവല്ലയിൽ കൃഷി നാശമുണ്ടായി കടക്കെണിയിൽ ആയതിനെ തുടർന്ന് വയോധികനായ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ആത്മഹത്യാ ശ്രമം.

Hot Topics

Related Articles