കോട്ടയം: കേരളത്തിൽ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ചതിനു പിന്നിൽ വൻ അഴിമതി നടന്നതായി കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്രമോട്ടോർ നിയമം അനുസരിച്ച് സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സർക്കാർ ആദ്യം നടപ്പാക്കിയത് സർവീസ് വാഹനങ്ങളിൽ ജിപിഎസ് സംവിധാനമായിരുന്നു. ആ സുരക്ഷാ സംവിധാനത്തിൽ സർക്കാർ പറയുന്ന പ്രകാരം അപകടമുണ്ടാവുകയോ അതോടൊപ്പം യാത്രക്കാർക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽവാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന പീനിക് ബട്ടൺഅമർത്തിയാൽ കൺട്രോൾ റൂമുകളിൽസന്ദേശം ലഭിക്കുകയും തൊട്ടടുത്തുള്ള ആർടിഒ ഓഫീസ് കൂടാതെ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തുകയും യാത്രക്കാർക്ക് വേണ്ട എല്ലാവിധ സഹായങ്ങളും ഉണ്ടാകും എന്നുള്ളതായിരുന്നു. നിലവിലെ കാക്കനാട് ഉള്ള ജിപിഎസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പരിപൂർണ്ണമല്ല എന്നുള്ളവസ്തുത നിലനിൽക്കുന്നു.
കൂടാതെകേന്ദ്ര മോട്ടോർ നിയമത്തിന്റെ അടിസ്ഥാനത്തിൽസർവീസ് വാഹനങ്ങളിൽ മാത്രം പരീക്ഷിക്കപ്പെട്ട ജിപിഎസ് സംവിധാനം. വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് സർക്കാർ9 സ്വകാര്യ കമ്പനികൾക്കാണ് ടെൻഡർ അനുവദിച്ചു നൽകിയിട്ടുള്ളത്. കെൽട്രോൺ പോലുള്ളഅർദ്ധസർക്കാർ സ്ഥാപനങ്ങളെ ഇവയിൽ നിന്നും ഒഴിവാക്കിയിരുന്നു. ബഹുഭൂരിപക്ഷം സർവീസ് വാഹനങ്ങളിലും സ്വകാര്യ കമ്പനികളുടെഡിവൈസ് ആണ് ഇപ്പോൾ ഘടിപ്പിച്ചിട്ടുള്ളത്. ഏകദേശം 3500 രൂപ മുതൽ 7000 രൂപയും അതിനു മുകളിലും വില വരുന്ന ജിപിഎസ് കളാണ് സ്വകാര്യ കമ്പനികൾ നൽകിവരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിപിഎസ് ഘടിപ്പിക്കുന്നതുകൂടാതെ വർഷാവർഷം ഈ ഡിവൈസ് റീച്ചാർജ് ചെയ്യുക എന്ന സംവിധാനം കൂടിയുണ്ട് എന്നുള്ള വസ്തുത നിലനിൽക്കുന്നു അതിന് അവർ ഈടാക്കപ്പെടുന്നത്2500 മുതൽ 5000 രൂപ വരെ.കൺട്രോൾ റൂമുകളുടെ പ്രവർത്തനം പോലും പൂർണമായും സജ്ജമല്ലാത്ത സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് സർവീസ് വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകണമെങ്കിൽ സ്വകാര്യ കമ്പനികളുടെ ജിപിഎസ് ഘടിപ്പിച്ച് പ്രവർത്തനം ആണ് എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രമേ ഫിറ്റ്‌നസ് നൽകാറുള്ളൂ. സർക്കാർ സംവിധാനം പോലും പൂർണ്ണമല്ലാത്ത ഈ ഡിവൈസ് എന്തുകൊണ്ട് സർവീസ് വാഹനങ്ങളിൽ മാത്രം ഘടിപ്പിക്കണം എന്ന് മോട്ടോർ വാഹന വകുപ്പ് നിർബന്ധം പിടിക്കുന്നു ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന 95 ശതമാനം വരുന്ന ഇല്ലീഗൽ ആയിട്ടുള്ള കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നത് പ്രൈവറ്റ് വാഹനങ്ങൾ ആണ് എന്നുള്ള വസ്തുത നാം ഓരോരുത്തരും തിരിച്ചറിയണം. സുരക്ഷയാണ് സർക്കാർ ഉദ്ദേശിക്കുന്നത് എങ്കിൽ എന്തുകൊണ്ട് ഈ നിയമം കേവലം സർവീസ് വാഹനങ്ങളിൽ മാത്രമായി ചുരുക്കപ്പെട്ടു. ജിപിഎസ് സംവിധാനത്തിൽ ഒരു അഴിമതി നടന്നിട്ടുണ്ട് എന്ന് ഞങ്ങൾ ആരോപിക്കുന്നതായി ഭാരവാഹികളായ സംസ്ഥാന രക്ഷാധികാരി മനോജ് കോട്ടയം, സംസ്ഥാന ട്രഷറർ – സോണി ആന്റണി, ജില്ലാ കമ്മിറ്റിയംഗം മനോജ് പുതുപ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നിലവിൽ കേന്ദ്രം മോട്ടോർ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന എ ഐ ക്യാമറ സംവിധാനം അസംഘടിത മേഖലയിലെ തൊഴിലാളി വർഗ്ഗം സംഘടന എന്ന നിലയ്ക്ക് സ്വാഗതം ചെയ്യുന്നു. സർക്കാർ സുരക്ഷയുടെയും റോഡുകളിൽ ഉണ്ടാവുന്ന നിയമലംഘനങ്ങളും അപകടവും കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് നിലവിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളത്.
അതോടൊപ്പം തന്നെ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് വർഷാവർഷം യാതൊരുവിധ മാനദണ്ഡവും ഇല്ലാതെ വർദ്ധിപ്പിക്കുകയാണ് സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾ സർക്കാർ ഈ വിഷയത്തിൽ ഒരു നിയന്ത്രണം ഏർപ്പെടുത്തുന്നില്ല എന്നുള്ളത് വസ്തുതയാണ് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾക്ക് 20% പോലുംക്ലൈം ഒരു കമ്പനികളും നൽകുന്നില്ല എന്നുള്ളതാണ്. ബാക്കി വരുന്ന ഇൻഷുറൻസ് തുകയുടെ 80 ശതമാനം തുകയും ഇൻഷുറൻസ് കമ്പനികളുടെ അസറ്റ് ആണ്.
എന്തുകൊണ്ട് സർക്കാർമോട്ടോർ ക്ഷേമനിധി ബോർഡ് മുഖാന്തരം സർവീസ് വാഹനങ്ങൾക്കെങ്കിലും ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കാൻ ശ്രമിക്കുന്നില്ല. ഇതിൽ ലാഭകരമായി വരുന്ന തുക സർക്കാരിന്റെ ഒരു അസറ്റായിമാറുകയില്ല.മോട്ടോർ ക്ഷേമനിധി ബോർഡ്ഇൻഷുറൻസ് പദ്ധതി നടപ്പാക്കുകയാണ് എങ്കിൽഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഒരു ആശ്വാസകരം ആവുന്ന രീതിയിൽ അത് നടപ്പാക്കാൻ സാധിക്കുംഎന്തുകൊണ്ട് സർക്കാർ അതിന് മുതിരുന്നില്ല.അതാണ് ഞങ്ങളുടെ ചോദ്യം.
മറ്റൊരു കാര്യം മോട്ടോർ ക്ഷേമനിധിയിൽ ഉൾപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് അധ്യാന വർഷ ആരംഭത്തിൽ ക്ഷേമനിധി ബോർഡിൽ നിന്നും ഒരു ലോൺ മാതൃകയിൽ സഹായ സംവിധാനം ഒരുക്കുവാൻ എന്തുകൊണ്ട് സാധിക്കാതെ വരുന്നു എന്നുള്ളതാണ്. അതോടൊപ്പം ടൂറിസം മേഖലയിൽ ടൂറിസ്റ്റ് ടാക്‌സി തൊഴിലാളികൾക്ക് കിലോമീറ്റർ താണ്ടി വരുമ്പോൾ ഒന്ന് വിശ്രമിക്കുവാനോ ഒരു ബാത്‌റൂം സൗകര്യമോ വിനോദസഞ്ചാരം മേഖലകളിൽ ഉണ്ടാകുന്നില്ല എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ് അതോടൊപ്പം ഹോട്ടലുകളിൽ ഡ്രൈവർമാർക്ക് റസ്റ്റ് ചെയ്യുവാനുള്ള മതിയായ സൗകര്യമില്ല എന്ന ചുണ്ടിക്കാണിച്ചുകൊണ്ട് ടൂറിസം വകുപ്പ് മന്ത്രിക്ക് ഒട്ടനവധി സംഘടനകൾ നേരിട്ടും കത്ത് മുഖാന്തരവും പരാതികൾ നൽകിയിട്ടും നാളെ ഇതുവരെയായി രാത്രികാലങ്ങളിൽ ഡ്രൈവർമാർക്ക് റസ്റ്റ് ചെയ്യുവാനും പ്രഭാത കർമ്മങ്ങൾ നിർവഹിക്കാവാനും ഉള്ള സംവിധാനങ്ങൾ ഹോട്ടലുകളിൽ നൽകുന്നില്ല എന്നുള്ള പരാതി നിലനിൽക്കുന്നു. വാഹനങ്ങളിൽരാത്രികാലങ്ങളിൽ വളഞ്ഞു കൂടി കിടക്കേണ്ട അവസ്ഥയാണ് ഡ്രൈവർമാർക്ക് ഉള്ളത്.
സർക്കാർ അംഗീകാരമില്ലാത്ത ധാരാളം റെന്റ് എ കാർ കള്ള ടാക്‌സി ഏജൻസികൾ കേരളത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നു മതിയായ യാതൊരുവിധ സുരക്ഷാ സംവിധാനവും ഇല്ലാത്ത വാഹനങ്ങൾ കുറ്റകൃത്യങ്ങൾക്കും കള്ളക്കടത്തുകൾക്കും കൊലപാതകങ്ങൾക്കും മയക്കുമരുന്ന് കടത്തുകൾ ഉൾപ്പെടെ ഉപയോഗിക്കപ്പെടുന്നത് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതുപോലുള്ള വാഹനങ്ങൾ നൽകുന്ന സ്ഥാപന ഉടമകൾ ഇവയുടെ പരസ്യം പത്രങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും നിരന്തരം പരസ്യം നൽകുന്നത് മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ പോലും വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കുവാൻ അവർ തയ്യാറാവുന്നില്ല നിയമലംഘനങ്ങൾ പിടിക്കപ്പെടുന്നതിനുവേണ്ടി മോട്ടോർ വാഹന വകുപ്പ് കേരളത്തിലെ നിരത്തുകളിൽ ക്യാമറകൾ സ്ഥാപിക്കുമ്പോൾ അതിലും വലിയ കുറ്റകൃത്യങ്ങൾക്ക് സൗകര്യമൊരുക്കി കൊടുക്കുന്ന ഇതുപോലുള്ള പ്രൈവറ്റ് വാഹനങ്ങൾ നൽകുന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കുവാൻ എന്തുകൊണ്ട് ഇവർ മൗനം പാലിക്കുന്നു എന്നുള്ളത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണ്.
അതോടൊപ്പം തന്നെ ഇങ്ങനെയുള്ള വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ അവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ വ്യക്തമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ നൽകുവാൻ പാടുള്ളതല്ല.മറ്റൊരു കാര്യംപൊതു പരിപാടികൾക്ക് വേണ്ടി മൈക്ക് ഘടിപ്പിച്ചു ഓടുന്ന പ്രൈവറ്റ് വാഹനങ്ങൾക്ക്. പെർമിറ്റ് നൽകുന്നതും നിയമവിരുദ്ധമാണ്. ഇതിനുള്ള പെർമിറ്റ് അനുവദിക്കപ്പെടുന്നത് ഓൺലൈൻ സംവിധാനം വഴിയാണ് അതാത് എസ് പി ഓഫീസുകൾ വഴിയാണ് ഈ വാഹനങ്ങൾക്കുള്ള പെർമിറ്റുകൾ നൽകപ്പെടുന്നത് സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രൈവറ്റ് വാഹനങ്ങൾ ആണ് എന്ന് ബോധ്യപ്പെട്ടാൽ അവയ്ക്ക് പെർമിറ്റ് നൽകുവാൻ. നമ്മുടെ നിയമം അനുവദിക്കുന്നില്ല എന്നുള്ളതും. മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിക്കേണ്ട കാര്യമാണെന്നും ഇവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.