സംസ്ഥാന സ്‌കൂൾ കലോത്സവം: ഗിരിദീപത്തിന് വിജയത്തിളക്കം; എ ഗ്രേഡിന്റെ മികവിൽ കുതിച്ച് കയറി ഗിരീദീപം സ്‌കൂൾ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയത്തിളക്കവുമായി ഗിരിദീപം സ്‌കൂൾ. പഞ്ചവാദ്യം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും, മദ്ദള കേളിയിലും, ലളിതഗാനത്തിലുമാണ് ഗിരിദീപം വെന്നിക്കൊടി പാറിച്ചത്. ലളിത ഗാനത്തിൽ ഐറിൻ തേരേസ ടോമാണ് എ ഗ്രേഡ് നേടിയത്. ഹയർ സെക്കൻഡറി വിഭാഗം പഞ്ചവാദ്യത്തിൽ വിനായക് ബി.നായർ, ജഫ് സാം സ്‌കറിയ, ആദ്യനാഥ് ഡി, അഭിഷോ മാത്യു, ശ്രീനന്ദ് എം.എസ്, ഗോഡ്വിൻ ബിനോയ്, അഖിൽ രാകേഷ് എന്നിവരാണ് എ ഗ്രേഡ് നേടിയത്. ഹൈസ്‌കൂൾ വിഭാഗം പഞ്ചവാദ്യത്തിൽ ശ്രീഹരി, കാർത്തിക് ജിജു, ദുർഗാദത്ത് , അനന്തുകണ്ണൻ, കൈലാസ്, അഭിനവ് ബ്ലെസൺ , ആരോൺ ആൽഫ്രഡ് എന്നിവർ അടങ്ങുന്ന ടീമാണ് എ ഗ്രേഡ് നേടിയത്. മദ്ദള കേളിയിൽ വിനായക് ബി.നാർ, ആദ്യനാഥ് ഡി, ജെഫ് സാം സ്‌കറിയ , ശ്രീനന്ദ് എം.എസ് എന്നിവർ അടങ്ങുന്ന ടീമാണ് എ ഗ്രേഡ് നേടിയത്.

Advertisements
ലളിത ഗാനത്തിൽ എ ഗ്രേഡ് നേടിയ ഐറിൻ തെരേസ ടോം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ഗിരിദീപം സ്കൂളിലെ ഹൈസ്കൂൾ വിഭാഗം പഞ്ചവാദ്യം ടീം
മദ്ദള കേളിയിൽ എ ഗ്രേഡ് നേടിയ ഗിരിദീപം സ്കൂൾ ടീം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ഗിരിദീപം സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പഞ്ചവാദ്യം ടീം

Hot Topics

Related Articles