ന്യൂഡൽഹി : ദേശീയതല സ്ഥാപനങ്ങളിൽ വിവിധ മേഖലകളിൽ പഠിക്കുന്ന യുജി/പിജി/ഗവേഷക വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്ന ഇന്റേൺഷിപ്പ് /സമ്മർ ഇന്റേൺഷിപ്പ്/സ്കൂൾ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. എൻജിനിയറിങ്/ടെക്നോളജി, സയൻസ്, സയൻസ് – ഇതര, മാനേജ്മെൻറ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, ലോ, ലൈബ്രറി മാനേജ്‌മെൻറ് വിദ്യാർഥികൾക്ക് അവസരം.
ജെഎൻയു ബയോടെക്നോളജി സ്കൂള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂഡല്‍ഹി ജവാഹർ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) സ്കൂള്‍ ഓഫ് ബയോടെക്നോളജി (എസ്ബിടി) ജൂണ്‍ രണ്ടുമുതല്‍ 13 വരെ നടത്തുന്ന ജിനോമിക് എൻജിനിയറിങ് ആൻഡ് മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് സമ്മർ സ്കൂളിലേക്ക് അപേക്ഷിക്കാം.
ഈ മേഖലയിലെ ഗവേഷണങ്ങളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രോഗ്രാമില്‍ ജിനോമിക് റിസർച്ച്, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് എന്നീ മേഖലയില്‍ അവശ്യം വേണ്ട ഗവേഷണ ടെക്നിക്കുകളുടെ പരിചയപ്പെടുത്തല്‍, പ്രായോഗിക പരിശീലനം, പ്രഗല്ഭരായ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍ എന്നിവ ഉണ്ടാകും. യോഗ്യത: ബിഎസ്സി/എംഎസ്സി/ബിടെക്/എംടെക് കോഴ്സുകളില്‍ രാജ്യത്തെ ഏതൊരു കോളേജിലും/സർവകലാശാലയിലും/ സ്ഥാപനത്തിലും പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം. ബിരുദ പ്രോഗ്രാം രണ്ടാം വർഷം, മാസ്റ്റേഴ്സ് പ്രോഗ്രാം ഒന്നാം വർഷം എന്നിവയില്‍ പഠിക്കുന്നവർക്ക് മുൻഗണനയുണ്ട്. പ്രോഗ്രാം ഫീസായി 6000 രൂപ നല്‍കണം. ആവശ്യമുള്ളവർക്ക് മിതമായ നിരക്കില്‍ താമസസൗകരും നല്‍കും.
വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.jnu.ac.in/sbt ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒരു പിഡിഎഫ് ഫയലാക്കി സ്കാൻ ചെയ്ത് ഏപ്രില്‍ 30-നകം ലഭിക്കത്തക്കവിധം dean_sbt@jnu.ac.in ലേക്ക് അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ മേയ് അഞ്ചിനകം ഇ-മെയിലില്‍ വിവരം അറിയിക്കും.
സ്പെയ്സ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി) ജൂണ്‍ രണ്ട് മുതല്‍ ജൂലായ് 20 വരെ നടത്തുന്ന സമ്മർ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐഐഎസ്ടിയില്‍ വന്ന് ഫാക്കല്‍റ്റിയുമൊത്ത് താത്പര്യമുള്ള ഹ്രസ്വ കാല പ്രോജക്ടുകളില്‍ പ്രവർത്തിക്കാൻ അവസരം ലഭിക്കും. ഏറോസ്പെയ്സ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പെയ്സ് സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യല്‍ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള വ്യത്യസ്ത വിഷയങ്ങളില്‍ പ്രോജക്ടുകള്‍ ചെയ്യാം.
യോഗ്യത: ബിടെക്, ബിഎസ്-എംഎസ്, എംഎസ്സി മറ്റ് പ്രോഗ്രാമുകള്‍ എന്നിവയില്‍ വിവിധ ഘട്ടങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം. ഇന്റേണ്‍ ഷിപ്പുമായി ബന്ധപ്പെട്ട, ഫാക്കല്‍റ്റി സൂപ്പർവൈസർ വിവരങ്ങള്‍, വിഷയ മേഖല, പ്രോജക്‌ട്, കാലയളവ്, പ്രവേശന അർഹത തുടങ്ങിയ വിവരങ്ങള്‍
admission.iist.ac.in/internship ല്‍ ലഭിക്കും. വ്യക്തത ലഭിക്കാൻ താത്പര്യമുള്ള വിഷയത്തിന്റെ ഫാക്കല്‍റ്റിയുമായി ബന്ധപ്പെടാം. അപേക്ഷ: admission.iist.ac.in/internship വഴി ഏപ്രില്‍ 21 വരെ അപേക്ഷിക്കാം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടിക 30-ന് പ്രസിദ്ധപ്പെടുത്താം.
ഫെലോഷിപ്പ് ഉണ്ടാകില്ല. ബോർഡിങ്, ലോഡ്ജിങ് എന്നിവ നാമമാത്ര നിരക്കില്‍ നല്‍കും. സ്ഥാപനത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിലേക്ക് ഇന്റേണ്‍മാർക്ക് താത്കാലിക തിരിച്ചറിയല്‍ കാർഡ് നല്‍കും. പ്രവേശനം നേടുമ്ബോള്‍ 100 രൂപ അഡ്മിനിസ്ട്രേറ്റീവ് ചാർജസ് ആയി നല്‍കണം.
കോട്ടയം ഐഐഐടി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) -കോട്ടയം, ഫെയർ ആൻഡ് അക്കൗണ്ടബിള്‍ കംപ്യൂട്ടിങ് സൊല്യൂഷൻസ് ദാറ്റ് ആർ ട്രാൻസ്പരൻറ് വിത്ത് സോഷ്യോളജിക്കല്‍ ആൻഡ് ഹ്യൂമണിസ്റ്റിക് ഇൻസൈറ്റ്സ് (എഫ്‌എസിടിഎസ് – എച്ച്) ലബോറട്ടറി നടത്തുന്ന എട്ടുമുതല്‍ 12 ആഴ്ചകള്‍വരെ നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ്പിലേക്ക് അപേക്ഷിക്കാം.
മേഖലകള്‍: െറസ്പോണ്‍സിബിള്‍ എഐ, ഡിജിറ്റല്‍ ഹ്യുമാനിറ്റീസ്, േഡറ്റാ പ്രൈവസി ആൻഡ് സെക്യൂരിറ്റി, എക്സ്പ്ലെയിനബിള്‍ മെഷീൻ ലേണിങ്, സോഷ്യല്‍/ഇക്കണോമിക്/ക്ലൈമറ്റ് നെറ്റ് വർക്ക് അനാലിസിസ്, കള്‍ച്ചറല്‍ അനലറ്റിക്സ് െബനിഫിറ്റ്സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഫലപ്രാപ്തിയില്‍ എത്തുന്ന ഏറ്റവും മികച്ച അഞ്ച് ഇന്റേണ്‍ഷിപ്പുകള്‍ക്ക് സ്കോളർഷിപ്പുകള്‍ അനുവദിക്കും. അവർക്ക് ഫാക്‌ട്സ് ലാബിന്റെ ഇൻറർനാഷണല്‍ പ്രോജക്ടുകളില്‍ ഭാഗമാകാനും ലാബിലെ ഹൈ എൻഡ് കംപ്യൂട്ടിങ് സൗകര്യം ഉപയോഗിക്കാനും അവസരംലഭിക്കും. പങ്കെടുക്കുന്നവർക്ക്, ഇന്റേണ്‍ഷിപ്പ് സർട്ടിഫിക്കറ്റ് നല്‍കും.
യോഗ്യത: ബിടെക്/ബിഇ/ബിഎസ്സി/ബിസിഎ/ബിഎ അല്ലെങ്കില്‍ എംടെക്/എംഇ/എംഎസ്സി/എംസിഎ/എംഎ വിദ്യാർഥികള്‍ ആയിരിക്കണം.
പ്രോഗ്രാം വിശദാംശങ്ങള്‍ factsh.iiitkottayam.ac.in/intern ല്‍ ലഭിക്കും. അപേക്ഷ ഇതേ ലിങ്ക് വഴി ഏപ്രില്‍ 20 വരെ നല്‍കാം. ഇന്റേണ്‍ഷിപ്പ് ഫീ ആയി 5000 രൂപ ഓണ്‍ലൈൻ ആയി അടയ്ക്കണം. ഹൈബ്രിഡ് രീതിയില്‍ നടത്തുന്ന ഇന്റേണ്‍ഷിപ്പ് 25-ന് തുടങ്ങും.
പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണല്‍ ട്രേഡ് ഡിപ്പാർട്ട്മെന്റ്
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്മെൻറ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി), വിദ്യാർഥികള്‍ക്കായി നടത്തുന്ന ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.
സർക്കാരിന്റെ പ്രവർത്തന രീതികളെക്കുറിച്ചും ഡിപ്പാർട്ട്മെൻറ് നടത്തുന്ന പ്രോഗ്രാമുകളെക്കുറിച്ചും പൊതു അവബോധം, അണ്ടർ ഗ്രാേജ്വറ്റ്/പ്രോസ്റ്റ് ഗ്രാേജ്വറ്റ്/ഗവേഷക വിദ്യാർഥികളില്‍ സൃഷ്ടിക്കുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. എൻജിനിയറിങ്, മാനേജ്മെൻറ്, ലോ, ഇക്കണോമിക്സ്, ഫൈനാൻസ്, കംപ്യൂട്ടേഴ്സ്, ലൈബ്രറി മാനേജ്മെൻറ് തുടങ്ങിയ മേഖലകളില്‍ യുജി/പിജി പ്രോഗ്രാമില്‍ പഠിക്കുന്നവർ, ഗവേഷണം നടത്തുന്നവർ/റിസർച്ച് വിദ്യാർഥികള്‍ എന്നിവർക്ക് അപേക്ഷിക്കാം. ആവശ്യകതയ്ക്കു വിധേയമായി മറ്റു മേഖലകളില്‍ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കും. കുറഞ്ഞത് ഒന്നും പരമാവധി മൂന്നും മാസമാണ് ഇന്റേണ്‍ഷിപ്പ് കാലയളവ്. ആവശ്യകതയ്ക്കനുസരിച്ച് വിദ്യാർഥിക്ക് കാലയളവ് തീരുമാനിക്കാം. ഒരു സമയത്ത് 20 പേർക്ക് പ്രവേശനം നല്‍കും.
ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂർത്തിയാക്കിയാല്‍ പ്രതിമാസം 10000 രൂപ നിരക്കില്‍ സ്റ്റൈപ്പൻഡ് ലഭിക്കും. കൂടാതെ ബന്ധപ്പെട്ട ഡിവിഷൻ മേധാവിക്ക് റിപ്പോർട്ട് നല്‍കണം. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും നല്‍കും.
പദ്ധതിയുടെ വിവരങ്ങള്‍ www.myscheme.gov.in/schemes/dpiit-is ല്‍ ലഭിക്കും. അപേക്ഷ dpiit.gov.in/internship/internship-scheme.php/ വഴി നല്‍കാം. ഒരുവർഷം മാർച്ച് ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലഭിക്കുന്ന അപേക്ഷകള്‍ ജൂണ്‍ – ഓഗസ്റ്റ് കാലയളവിലെ ഇന്റേണ്‍ഷിപ്പിനായി പരിഗണിക്കും. സെപ്റ്റംബർ ഒന്നു മുതല്‍ ഒക്ടോബർ 31 വരെ ലഭിക്കുന്ന അപേക്ഷകള്‍ നവംബർ-ജനുവരി കാലയളവിലെ ഇന്റേണ്‍ഷിപ്പിന് പരിഗണിക്കും.