കോട്ടയം : സർക്കാർ ഭൂമി കൈയേറി ആഡിറ്റോറിയം നിർമ്മിച്ചതായി വിജിലൻസിൻ്റെ കണ്ടെത്തൽ. കോട്ടയം ളാലം വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയതിലാണ് ഇക്കാര്യം വ്യക്തമായത്.
ളാലം വില്ലേജ് ഓഫീസ് പരിധിയിൽ കനാൽ കയ്യേറി അഞ്ചേരിൽ പവലിയൻ എന്ന സ്ഥാപനം ആഡിറ്റോറിയം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം കിഴക്കൻ മേഖല വിജിലൻസ് യൂണിറ്റ് ളാലം വില്ലേജ് ഓഫീസിലും സ്വകാര്യ സ്ഥാപനം കയ്യേറിയ സർക്കാർ ഭൂമിയിലും മിന്നൽ പരിശോധന നടത്തി. രാവിലെ 11 മണിക്ക് തുടങ്ങിയ മിന്നൽ പരിശോധന വൈകിയും തുടരുകയാണ്. പരിശോധനയിൽ സർക്കാർ ഭൂമി സ്വകാര്യ സ്ഥാപനം കയ്യേറി കെട്ടിടം നിർമ്മിച്ചതായി പ്രാഥമികമായി കണ്ടെത്തി. തുടർ നടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
Advertisements