കോട്ടയം : നെല്ല് സ൦ഭരണത്തിൽ മുൻ ഒരുക്കം നടത്താതെ കൊയ്തിട്ട നെല്ലിന് വിലപേശുന്ന അരിമില്ലുകാരുടെ ഏജന്റായി സ൦സ്ഥാന സിവിൽ സപ്ലൈസ് മന്ത്രി അധപതിച്ചതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. രണ്ടു കിലോ നെല്ല് വരെ കിഴിവ് നൽകാമെന്ന മന്ത്രിയുടെ തീരുമാനം സ൦സ്ഥാനത്ത് നാമ മാത്ര പ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്ന കിഴിവ് സ൦സ്ഥാനം മുഴുവൻ വ്യാപിക്കാൻ കാരണമായി ഇതുവഴി മില്ലുകാർക്ക് ഉണ്ടാകുന്നത് കോടികളുടെ ലാഭമാണ്. നെല്ലിന്റെ സംഭരണതുക കുറച്ചവരാണ് കിഴിവിനെ പ്രോൽസാഹിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് എത്തിയ ആയിരത്തി അറുനൂറ്റി ആറു കോടിരൂപ വകമാറ്റിചെലവഴിച്ചിവർ കർഷകരെ പിഴിഞ്ഞ് അരിമില്ലൂകാർക്ക് ഒത്താശ പാടുകയാണ്.
Advertisements