2024 നവംബർ 29 ,30, ഡിസംബർ 1 തീയതികളിലായി, പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് കായികമത്സരങ്ങൾ നടക്കുന്നത്.
കേരളത്തിലെ മുഴുവൻ ടെക്നിക്കൽ ഹൈസ്ക്കൂളുകളിൽ നിന്നുമായി (39 സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂൾ+9 ഐ.എച്ച്.ആർ.ഡി ടി.എച്ച്.എസ്.എസ്) ഏകദേശം 1200 ഓളം കായിക പ്രതിഭകൾ കായികമാമാങ്കത്തിൽ മാറ്റുരയ്ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കായികമേളയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം ചേർന്ന് പ്രോഗ്രാം,ഫിനാൻസ്, അക്കോമഡേഷൻ, ഫുഡ്, ട്രാക്ക് & ഫീൽഡ് അടക്കം 17 കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
സ്വാഗതസംഘം ചെയർമാനും പാലാ നിയമസഭാസാമാജികനുമായ മാണി .സി.കാപ്പൻ, വർക്കിംഗ് ചെയർമാനും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ രജ്ഞിത്ത് ജി. മീനാഭവൻ , ജനറൽ കോർഡിനേറ്റർ ഡോ.ഷാലിജ് പി.ആർ ( ഡയറക്ടർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), സജിത്ത് ആർ.എസ് (സൂപ്രണ്ട് & ജനറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിലാണ് ചിട്ടയായ പ്രവർത്തനങ്ങൾ നടക്കുന്നത്.
2024 നവംബർ 29 (വെള്ളി) വൈകിട്ട് 3 പി.എം ന് കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും തുടർന്ന് ഉദ്ഘാടന സമ്മേളനവും നടക്കും. മാണി.സി.കാപ്പൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. 2024 ഡിസംബർ 1 വൈകിട്ട് 4 പി.എം ന് ചേരുന്ന സമാപനസമ്മേളനം സഹകരണ രജിസ്ട്രേഷൻ തുറമുഖ വകുപ്പുമന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി, ജോസ്.കെ.മാണി. എംപി, മാണി.സി.കാപ്പൻ എം.എൽ.എ
എന്നിവർ സന്നിഹിതരാകും.
കായികമേളയുടെ ഭാഗമായി എത്തിച്ചേരുന്ന ഒഫീഷ്യലുകൾക്കും, കായികതാരങ്ങൾക്കും ജണഉ റെസ്റ്റ് ഹൗസ്, ഓശാനമൗണ്ട്, ഗവ. പോളിടെക്നിക് കോളേജ്, പാലാ, അൽഫോൺസാ കോളേജ്, ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ , പാലാ, ളാലം എൽ.പി സ്ക്കൂൾ, കരൂർ എൽ.പി സ്ക്കൂൾ എന്നിവിടങ്ങളിലായി താമസ സൗകരൃമൊരുക്കും.
1500 ഓളം പേർക്ക് മൂന്നു ദിവസവും ഭക്ഷണവുമൊരുക്കും. ഏകദേശം 18 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന കായികമേളയുടെ വിജയകരമായ നടത്തിപ്പിന് പാലാ ഒന്നാകെ കൈ കോർക്കുന്ന പ്രതീക്ഷാനിർഭരമായ കാഴ്ച സംഘാടകർക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നു.