കോട്ടയം : ഒഴിവുകളിൽ സ്ഥിരം നിയമനം നടത്തുക, എസ്.ബി.ഐ യുടെ പിൻവാതിൽ സ്വകാര്യവത്ക്കാരണ നീക്കം ഉപേക്ഷിക്കുക, സ്ഥലംമാറ്റത്തിന് സുതാര്യ സംവിധാനം ഒരുക്കുക, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ശാഖാ സംവിധാനം ശക്തിപ്പെടുത്തുക. തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.ബി.ഐ ഇ.എഫ് നേതൃത്വത്തിൽ സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടയം ടൗൺ ശാഖയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണാ സമരം സി.ഐ.ടി.യു, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി.പി. ശ്രീരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും, ബി.ഇ.എഫ്.ഐ ഏരിയ സെക്രട്ടറി ജിതിൻ സി. ബേബി നന്ദിയും പറഞ്ഞു. എസ്.ബി.ഐ. ഇ എഫ്. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.ജയരാജ്, ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി.ഷാ തുടങ്ങിയ വർ ധർണ്ണാ സമരത്തിന് അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമരം ചർച്ചയിലൂടെ പരിഹരിച്ചില്ലെങ്കിൽ ഡിസംബർ മാസത്തിൽ എസ്.ബി.ഐ ലോക്കൽ ഹെഡ് ഓഫീസ് മാർച്ചും, വളയലും നടത്തുന്നതായിരിക്കും